News

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ 32ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ജൂലൈ 16)

പ്രവാചകശബ്ദം 15-07-2022 - Friday

'പ്രവാചകശബ്ദം' ZOOM-ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 32ാമത്തെ ക്ലാസ് നാളെ ശനിയാഴ്ച (ജൂലൈ 16) നടക്കും. പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്. കഴിഞ്ഞ ക്ലാസിന്റെ തുടര്‍ച്ചയായി അല്‍മായരെ കുറിച്ച് തന്നെയാണ് ഈ ക്ലാസിലും സമഗ്രമായ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുക. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ ഏഴു മണിവരെയാണ് ക്ലാസ്.

അല്‍മായരുടെ സ്ഥാനം എന്താണ്? അവരുടെ ദൗത്യം എന്താണ്? അല്‍മായരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? അല്‍മായര്‍ എങ്ങനെയാണ് ദൈവരാജ്യം അന്വേഷിക്കേണ്ടത്? ഭൗതീക വസ്തുക്കളോടും ഭൗതീക ജീവിതത്തോടും അല്‍മായര്‍ക്ക് എന്തുതരം ആഭിമുഖ്യമാണ് വേണ്ടത്? അൽമായർക്കു പൗരോഹിത്യമുണ്ടോ? അവരുടെ പൗരോഹിത്യ ദൗത്യം എങ്ങനെയാണ് വിനിയോഗിക്കപ്പെടുന്നത്? പൗരോഹിത്യ പ്രവാചക രാജകീയ ദൗത്യങ്ങൾ എപ്രകാരമുള്ളതാണ്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനും പ്രത്യേക അവസരമുണ്ട്.

ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 774