News - 2025

ഫ്രാൻസിസ് പാപ്പയുടെ ചിത്രം ഉത്തര അയർലണ്ടിൽ കത്തിച്ചു; അന്വേഷണവുമായി പോലീസ്

പ്രവാചകശബ്ദം 16-07-2022 - Saturday

ബെല്‍ഫാസ്റ്റ്: കത്തോലിക്ക രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച യുദ്ധത്തിന്റെ 332ാം വാർഷികത്തോട് അനുബന്ധിച്ച് ഉത്തര അയർലണ്ടിൽ നടന്ന പ്രൊട്ടസ്റ്റൻറ് വിശ്വാസികളുടെ ആഘോഷത്തിൽ കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ വസ്തുക്കൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കൂനയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തോടൊപ്പം, കത്തോലിക്കാ വിശ്വാസികളെ അധിക്ഷേപിക്കുന്ന 'കിൽ ഓൾ ടെയ്ഗ്സ്' എന്ന അധിക്ഷേപ വാചകവും എഴുതിവെക്കപ്പെട്ടിരുന്നു. കത്തോലിക്കാ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങളും 'ഇലവന്ത് നൈറ്റ്' എന്ന പേരിൽ അറിയപ്പെട്ട ആഘോഷത്തിൽ അഗ്നിയ്ക്കിരയാക്കിയിട്ടുണ്ട്.

ഇതിൽ സിൻ ഫിൻ എന്ന പാർട്ടിയിലെ നേതാക്കളുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. ഇതൊരു സംസ്കാരമായി കരുതാൻ കഴിയില്ലെന്നും, കുറ്റകൃത്യം ആണെന്നും സിൻ ഫിൻ പാർട്ടിയുടെ കൗൺസിലർ ഗാരി മക്ലീവ് ട്വിറ്ററിൽ കുറിച്ചു. വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, കൂടുതൽ തെളിവുകൾ സമാഹരിച്ചുകൊണ്ട് ഇരിക്കുകയാണെന്നും ജൂലൈ പതിമൂന്നാം തീയതി ഇറക്കിയ പ്രസ്താവനയിൽ പോലീസ് വിശദീകരിച്ചു. 1690ൽ നടന്ന ബോയിനി യുദ്ധത്തിന്റെ ആഘോഷം ജൂലൈ 12ാം തീയതിയാണ് എല്ലാവർഷവും നടക്കുന്നത്. യുദ്ധത്തിൽ ഇംഗ്ലണ്ടിലെയും, അയർലണ്ടിലെയും രാജാവായിരിന്ന ജെയിംസ് രണ്ടാമനെ ഡച്ച് രാജകുമാരനായിരുന്ന വില്യം മൂന്നാമനാണ് തോൽപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 774