News - 2025
നൈജീരിയയില്‍ 36 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
പ്രവാചകശബ്ദം 29-07-2022 - Friday
കടുണ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ 36 ക്രൈസ്തവര്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായി. ജൂലൈ 25ന് രാത്രി 9 മണിക്ക് വടക്ക് - പടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 പേരെ തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തില്‍ പ്രവേശിച്ച തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തുകൊണ്ട് അവരെ വീടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം അജ്ഞാതമാണ്. ഇതിനുപുറമേ, സോകോട്ടോ സംസ്ഥാനത്തിലെ ടോണി ഉഡെമെസ്യു എന്ന കത്തോലിക്ക വിശ്വാസിയും തട്ടിക്കൊണ്ടുപോകലിനിരയായിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ വീട്ടില്‍ നിന്നും അജ്ഞാതര്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നു സൊകോട്ടോ രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. ക്രിസ് ഒമോടോഷോ പറഞ്ഞു.
തട്ടിക്കൊണ്ടുപോകപ്പെടുന്നതിന് മുന്‍പ് ഉഡെമെസ്യു നിരവധി പ്രാവശ്യം പോലീസിനെ വിളിച്ചിരുന്നു. നൈജീരിയയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും. വൈദികര്‍ക്കും, വിശ്വാസികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ പതിവായികൊണ്ടിരിക്കുകയാണ്. കടുണ സംസ്ഥാനത്തു നിന്നും രണ്ടു കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയത് ഈ അടുത്ത കാലത്താണ്. ഇതില്‍ റവ. ജോണ്‍ മാര്‍ക്ക് ചെയിറ്റ്നം ജൂലൈ 19 ന് കൊല്ലപ്പെട്ടിരിന്നു. വൈദികന്റെ മൃതസംസ്കാര കര്‍മ്മങ്ങള്‍ക്കിടെ നടത്തിയ പ്രസംഗത്തില്‍ നൈജീരിയില്‍ പതിവായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കാഫാഞ്ചാന്‍ രൂപത മെത്രാന്‍ റവ. ജൂലിയസ് യാകുബു ചൂണ്ടിക്കാട്ടിയിരിന്നു.
വിശ്വാസത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്കിടയിലും സുവിശേഷത്തിന്റെ ദീപശിഖ ഭൂമിയുടെ അറ്റത്തെത്തിക്കുന്നതില്‍ നിന്നും നമ്മളെ തടയുവാന്‍ കഴിയില്ലെന്ന് തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും തൊഴിലാക്കി മാറ്റിയവര്‍ അറിയണമെന്നു അദ്ദേഹം പറഞ്ഞു. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് നടക്കുന്നതെന്ന ആരോപണം ലോകമെമ്പാടും ചര്‍ച്ചയായി കൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമങ്ങള്‍ ഭയാനകമായ വിധം തുടരുന്നത്. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളെ കുറിച്ചുള്ള ‘ഓപ്പൺ ഡോർസ്’ന്റെ വാർഷിക പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക