News - 2025
വാർദ്ധക്യവും ആരോഗ്യ പ്രശ്നവും; മുന്‍പത്തെ പോലെ യാത്രകൾ തുടരാൻ കഴിയില്ലെന്ന് പാപ്പ
പ്രവാചകശബ്ദം 31-07-2022 - Sunday
വത്തിക്കാന്‍ സിറ്റി: തന്റെ വാർദ്ധക്യവും നടക്കാനുള്ള ബുദ്ധിമുട്ടും തന്റെ മാർപാപ്പ പദവിയുടെ മന്ദഗതിയിലുള്ള പുതിയ ഘട്ടത്തിലേക്ക് നയിച്ചുവെന്നും മുമ്പത്തെ അതേ താളത്തിൽ യാത്രകൾ തുടരാൻ കഴിയുമെന്ന് കരുതുന്നില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ കാനഡ സന്ദര്‍ശനത്തിന് ശേഷം റോമിലേക്കുള്ള യാത്രാമധ്യേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു പാപ്പ. 85 കാരനായ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ഏതാനും മാസങ്ങളായി, കാലിന്റെ ലിഗമെന്റിന്റെ വീക്കത്തെ തുടര്‍ന്നുള്ള മുട്ടുവേദനയെ തുടര്‍ന്നു വീൽചെയര്‍ ഉപയോഗിക്കുകയാണ്. റിപ്പോർട്ടർമാർ സഞ്ചരിക്കുന്ന പിൻ ക്യാബിനിലേക്ക് ചൂരല്‍ വടിയുമായാണ് അദ്ദേഹം നടന്നെത്തിയത്. എന്നാൽ 45 മിനിറ്റ് ദൈർഘ്യമുള്ള പരമ്പരാഗത വാർത്താ സമ്മേളനത്തിനായി വീൽചെയറിൽ ഇരുന്നു.
''ഈ യാത്ര ഒരു പരീക്ഷണമായിരുന്നു. ഈ അവസ്ഥയിൽ എനിക്ക് യാത്രകൾ നടത്താൻ കഴിയില്ല എന്നത് ശരിയാണ്. ഒരുപക്ഷേ ശൈലി മാറണം, കുറച്ച് യാത്രകൾ നടത്തണം, ഞാൻ വാഗ്ദാനം ചെയ്ത യാത്രകൾ നടത്തണം, കാര്യങ്ങൾ വീണ്ടും നടത്തണം. പക്ഷേ അത് തീരുമാനിക്കുന്നത് കർത്താവാണ്''. തന്റെ പ്രായത്തിലും ഈ പരിമിതിയിലും സഭയെ സേവിക്കാൻ കഴിയണമെങ്കിൽ തന്നെത്തന്നെ അൽപ്പം സംരക്ഷിക്കേണ്ടതുണ്ടെന്ന് കരുതുന്നു, അല്ലെങ്കിൽ മാറിനിൽക്കേണ്ടി വരുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.
എന്നിരിന്നാലും ആളുകളുമായി അടുത്തിടപഴകാൻ യാത്ര തുടരാൻ ശ്രമിക്കും. ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലെബനൻ, ഒരുപക്ഷേ ഖസാക്കിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് താൻ പോകുമെന്ന് വാഗ്ദാനം ചെയ്തിരുന്ന സ്ഥലങ്ങളിലേക്കാണ് താൻ ആദ്യം യാത്ര നടത്തുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു. എനിക്ക് എല്ലാ നല്ല മനസ്സും ഉണ്ട്, പക്ഷേ കാലിന്റെ അവസ്ഥ നമുക്ക് കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം മുമ്പ് ഒരു കുടൽ ഓപ്പറേഷനുശേഷം അനുഭവിച്ച അനസ്തേഷ്യയിൽ നിന്നുള്ള ദീർഘകാല പാർശ്വഫലങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് കാൽമുട്ടിന് ഓപ്പറേഷൻ വേണ്ടെന്നുവെച്ചതെന്നും പാപ്പ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. കനേഡിയൻ സന്ദർശനത്തിന്റെ ഭൂരിഭാഗവും മാര്‍പാപ്പ വീൽചെയറിലായിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക