Faith And Reason - 2024

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ

പ്രവാചകശബ്ദം 25-11-2022 - Friday

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. സെര്‍ബിയയ്ക്കെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയ മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പേ തന്റെ ദൈവ വിശ്വാസം നെയ്മര്‍ പരസ്യമായി വീണ്ടും പ്രഘോഷിക്കുകയായിരിന്നു. Que Deus nos abençoe e nos proteja അഥവാ ''ദൈവം നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ'' എന്നാണ് അദ്ദേഹം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങീ നവ മാധ്യമങ്ങളില്‍ കുറിച്ചത്. ഇതോടൊപ്പം പങ്കുവെച്ച ചിത്രത്തിലും ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന വചനം ഉണ്ടായിരിന്നു.



''അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും'' (സങ്കീര്‍ത്തനങ്ങള്‍ 23:6) എന്ന വചനമാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളായ നെയ്മര്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ മാത്രം 20 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 75,000 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതേ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ 53 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ അടക്കമുള്ള നെയ്മറിന്റെ മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പോസ്റ്റ് തരംഗമാണ്.

മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. ട്വിറ്ററില്‍ 'ബയോ' സെക്ഷനില്‍ അദ്ദേഹം വിശേഷണം നല്‍കിയിരിക്കുന്നത് 'ദൈവത്തിന്റെ മകന്‍' എന്നാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 78