News

ബെനഡിക്ട് പാപ്പയുടെ ആരോഗ്യ നില വഷളായ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 29-12-2022 - Thursday

2005- 2013 കാലയളവില്‍ തിരുസഭയെ നയിച്ച പത്രോസിന്റെ പിന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില വഷളായി തുടരുകയാണ്. പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിന്നു. ഇതിനു പിന്നാലെ വത്തിക്കാന്‍ ന്യൂസ് പുറത്തിറക്കിയ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ താഴെ നല്‍കുന്നു. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ബെനഡിക്ട് പാപ്പയെ പ്രത്യേകം ഓര്‍ക്കാം.

സർവ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങയില്‍ വിശ്വസിക്കുന്നവരുടെ നിത്യ ആരോഗ്യമാണല്ലോ അങ്ങ്. രോഗിയായ അങ്ങയുടെ പ്രിയ ദാസൻ ബെനഡിക്ട് പാപ്പയ്ക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ അദ്ദേഹത്തിന് വേണ്ടി അങ്ങയുടെ കരുണാര്‍ദ്രമായ സഹായം അഭ്യർത്ഥിക്കുന്നു. ആമേൻ. ‍

More Archives >>

Page 1 of 811