News - 2024

തന്റെ മരിയഭക്തി തുറന്ന്‍ പ്രകടമാക്കിയ കാറ്റിയ്ക്ക് ലോക റെക്കോഡോടെ സ്വര്‍ണ്ണം

സ്വന്തം ലേഖകന്‍ 10-08-2016 - Wednesday

റിയോ: 'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി.....' എന്ന പ്രാര്‍ത്ഥന ചൊല്ലിയാണ് താന്‍ മത്സരത്തിന് ഇറങ്ങുന്നതെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയ കാറ്റി ലെഡിക്കി റിയോ ഒളിംമ്പിക്‌സില്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍വിഭാഗത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. റിയോയിൽ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ലോക റെക്കോഡോടെയാണ് കാറ്റി ലെഡിക്കി സ്വർണം നേടിയത്. 200 മീറ്റർ ഫ്രീ സ്റ്റൈലില്‍ കാറ്റി ഇന്നലെ സ്വര്‍ണ്ണം നേടിയിരിന്നു. 800 മീറ്റർ ഫ്രീ സ്റ്റൈലിലും കാറ്റി മത്സരിക്കുന്നുണ്ട്. നിലവില്‍ 400, 800, 1500 മീറ്റർ ഫ്രീ സ്റ്റൈലിൽ ലോകറെക്കോഡ് കാറ്റിയുടെ പേരിലാണ്.

19 വയസ്സെന്ന ചെറുപ്രായത്തിൽ ലോകത്തിലെ മുൻനിര നീന്തൽ താരങ്ങളിലൊരാളാണെങ്കിലും തന്റെ കത്തോലിക്ക വിശ്വാസത്തെ പറ്റി കാറ്റിക്ക് തുറന്നു പറയാന്‍ മടിയില്ല. മത്സരങ്ങൾക്ക് ഇറങ്ങുംമുമ്പ് ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥനയാണ് തന്റെ വിജയത്തിനുള്ള കാരണമെന്ന്‍ കാറ്റി പറയുന്നു. ‘‘മനോഹരമായ ഒരു പ്രാർഥനയാണത്. എന്നെ ഏറെ ശാന്തമാക്കുന്ന പ്രാർഥന’’. തന്റെ വിശ്വാസം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും കാത്തി വ്യക്തമാക്കുന്നു. കാറ്റിയുടെ ആഴമായ കത്തോലിക്ക വിശ്വാസത്തെ പറ്റി പ്രവാചക ശബ്ദം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

കാറ്റി ലെഡിക്കിയുടെ ആഴമായ കത്തോലിക്ക വിശ്വാസത്തെ പറ്റി നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 67