News - 2024

വത്തിക്കാന്റെ നേതൃത്വത്തില്‍ ഇറ്റലിയിലേക്ക് കൊണ്ടുവന്ന 21 അഭയാര്‍ത്ഥികള്‍ക്കൊപ്പം ചിലവഴിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 12-08-2016 - Friday

വത്തിക്കാന്‍: 21 പേരടങ്ങുന്ന സിറിയന്‍ അഭയാര്‍ത്ഥികളോടൊപ്പം തന്റെ ഉച്ച സമയം ചിലവഴിച്ച് ഫ്രാന്‍സിസ് പാപ്പ. തന്റെ വാസസ്ഥലമായ സാന്‍റ മാര്‍ത്തയില്‍ അഭയാര്‍ത്ഥികള്‍ക്കായി സമയം മാറ്റി വെച്ച പാപ്പ അവര്‍ക്കായി ഉച്ചഭക്ഷണവും ഒരുക്കിയിരിന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗ്രീസിലെ ലെസ്ബണില്‍ നിന്നും ഇസ്ലാം മത വിശ്വാസികളായ മൂന്നു ദമ്പതിമാരും ആറു കുട്ടികളുമടങ്ങുന്ന സിറിയന്‍ അഭയാര്‍ത്ഥി സംഘത്തെ മാര്‍പാപ്പ തന്റെ സ്വകാര്യ വിമാനത്തില്‍ വത്തിക്കാനില്‍ എത്തിച്ചത്.

ഇറ്റലിയില്‍ താമസിക്കുന്ന സിറിയക്കാരായ ഒന്‍പതു അഭയാര്‍ത്ഥികളേയും മാര്‍പാപ്പ തന്റെ വസതിയിലേക്ക് വിരുന്നിനായി ക്ഷണിച്ചിരുന്നു. മാര്‍പാപ്പയെ നേരില്‍ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞ അഭയാര്‍ത്ഥി സംഘം ഏറെ ആഹ്ലാദത്തിലായിരുന്നു. അഭയാര്‍ത്ഥി സംഘത്തിലെ കുട്ടികള്‍ മാര്‍പാപ്പയ്ക്ക് തങ്ങള്‍ വരച്ച ചിത്രങ്ങള്‍ സമ്മാനിച്ചു. തനിക്ക് ചിത്രങ്ങള്‍ സമ്മാനിച്ച കുട്ടികള്‍ക്ക് മാര്‍പാപ്പ മടക്കി നല്‍കിയത് കുറെയേറെ കളിപ്പാട്ടങ്ങളും മിഠായികളുമായിരുന്നു. ഇറ്റലിയിലെ പുതിയ ജീവിതത്തെ പറ്റി അഭയാര്‍ത്ഥികളോട് ആരായാനും വിശേഷങ്ങള്‍ പങ്ക് വെക്കാനും മാര്‍പാപ്പ മറന്നില്ല.

നേരത്തെ അഭയാര്‍ത്ഥികളെ ഇറ്റലിയില്‍ എത്തിക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കിയത് വത്തിക്കാനാണ്. റോം ആസ്ഥാനമായുള്ള സാന്റ് എഗിഡിയോ എന്ന അല്‍മായ സംഘടനയാണ് അഭയാര്‍ത്ഥികളുടെ ഇറ്റലിയിലെ മറ്റു ചിലവുകള്‍ വഹിക്കുന്നതും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എത്തിച്ചു നല്‍കുന്നതും. അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വേണ്ടി ഇറ്റലിയില്‍ ഒരു സ്‌കൂളും സാന്റാ എഗിഡിയോ നടത്തുന്നുണ്ട്.

ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ബിക്കൂയിയും, സാന്റ് എഗിഡിയോയുടെ ഭാരവാഹികളും മാര്‍പാപ്പ സംഘടിപ്പിച്ച വിരുന്നില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. അഭയാര്‍ത്ഥികളെ ഇറ്റലിയിലേക്ക് എത്തിക്കുവാന്‍ ചുക്കാന്‍ പിടിച്ച വത്തിക്കാനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരേയും മാര്‍പാപ്പ തന്റെ വിരുന്നിനായി ക്ഷണിച്ചിരുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 68