Faith And Reason

കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന ഏഴ്, പത്ത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍

പ്രവാചകശബ്ദം 08-03-2024 - Friday

നോമ്പുകാലത്തിലൂടെ നാം കടന്നുപോകുകയാണല്ലോ. വലിയ ആത്മശോധനയുടെ സമയമാണിത്. ''മോഷ്ട്ടിക്കരുത്, അന്യന്റെ വസ്തുക്കള്‍ ആഗ്രഹിക്കരുത്'' - ദൈവപ്രമാണങ്ങളിലെ ഏഴാം കല്‍പ്പനയുമായും പത്താം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. ഈ പ്രമാണങ്ങള്‍ക്കു കീഴില്‍ വരുന്ന അന്‍പതിലധികം പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.

ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.

VII. മോഷ്ടിക്കരുത്( പുറപ്പാട് 20:15, നിയമ 5:18) (CCC 2401-2406)

X. അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത് ( പുറപ്പാട് 20:17, നിയമ 5:21) (CCC 2534-2557)

1. മറ്റുള്ളവരുടെ സാധനങ്ങൾ, പണം മോഷ്ടിച്ചിട്ടുണ്ടോ?

2. മോഷണത്തിന് കൂട്ടുനിന്നിട്ടുണ്ടോ?

3. മോഷണത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ?

4. മോഷണം നടത്തിയിട്ട് അതിനെ ന്യായീകരിച്ചിട്ടുണ്ടോ?

5. മോഷണം നടത്തിയ വസ്തുക്കള്‍ വിൽക്കാൻ സഹായിച്ചിട്ടുണ്ടോ?

6. അനീതിയ്ക്ക് കൂട്ടുനില്‍ക്കാന്‍ പണം, വസ്തുക്കള്‍ മറ്റ് എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ?

7. കൈക്കൂലി വാങ്ങിയിട്ടുണ്ടോ?

8. അധികാരികളുടെ മുന്നില്‍ കാപട്യം കാണിച്ചിട്ടുണ്ടോ?

9. കള്ളതുക്കം, കള്ളത്രാസ് എന്നിവയിലൂടെ വഞ്ചിച്ചിട്ടുണ്ടോ?

10. വസ്തുക്കള്‍ക്ക് അന്യായവില ഈടാക്കിയിട്ടുണ്ടോ?

11. അന്യായ പലിശയ്ക്കു പണം നല്‍കിയിട്ടുണ്ടോ?

12. നേര്‍ച്ച നേര്‍ന്നിട്ട് അത് നിറവേറ്റാതെ ഇരിന്നിട്ടുണ്ടോ?

13. കൂടെ കൂടെ നേര്‍ച്ച നേരുന്ന സ്വഭാവമുണ്ടോ?

14. വേലക്കാർക്ക് ന്യായമായ കൂലി കൊടുക്കാതിരുന്നിട്ടുണ്ടോ?

15. അവര്‍ക്ക് കുടിവെള്ളം നല്‍കുന്നത് നിഷേധിച്ചിട്ടുണ്ടോ?

16. കോപ്പിയടി നടത്തിയിട്ടുണ്ടോ? അവയ്ക്കു പ്രേരണ നല്‍കിയിട്ടുണ്ടോ? അതിന് സഹായിച്ചിട്ടുണ്ടോ?

17. പണത്തിന്റെ ധൂർത്ത് നടത്തിയിട്ടുണ്ടോ?

18. കീഴ്ജോലിക്കാരോട്, മക്കളോട് അപമര്യാദയായി പെരുമാറുകയും അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ?

19. സഹോദരങ്ങളോട് പക്ഷപാതപരമായി പെരുമാറിയിട്ടുണ്ടോ? (യാക്കോ 2:1-9)

20. അന്യന്റെ വസ്തു കൈയടക്കിയിട്ടുണ്ടോ?

21. അതിർത്തിക്കല്ല് മാറ്റിയിട്ടിട്ടുണ്ടോ?

22. അതിരുമാന്തി അന്യൻ്റെ വസ്‌തുവകകൾ തട്ടിയെടുത്തിട്ടുണ്ടോ?

23. പൊതുമുതലോ, അന്യൻ്റെ വസ്‌തുവകകളോ നശിപ്പിച്ചിട്ടുണ്ടോ?

24. മായം ചേർത്ത് വില്പന നടത്തിയിട്ടുണ്ടോ?

25. തൂക്കത്തിൽ വെട്ടിപ്പ് കാണിച്ചിട്ടുണ്ടോ?

26. കരിഞ്ചന്ത വില്‍പ്പന, പൂഴ്‌ത്തിവയ്പ്പ്, എന്നിവ നടത്തിയിട്ടുണ്ടോ?

27. കളവ് പറഞ്ഞ് വില്‌പന നടത്തിയിട്ടുണ്ടോ?

28. അനേകരെ തിന്മയിലേയ്ക്കും നാശത്തിലേയ്ക്കും നയിക്കുന്ന മദ്യം/ ലഹരിവസ്‌തുക്കൾ/ ബ്ലൂഫിലിം തുടങ്ങിയവയുടെ വിപണനത്തിലൂടെ പണം നേടിയിട്ടുണ്ടോ?

29. നികുതിവെട്ടിപ്പ് /കൃത്രിമ ഒപ്പ്/ കൃത്രിമ സീലുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോ?

30. കള്ളപ്രമാണം / കൃത്രിമ രേഖകൾ/ കള്ള സർട്ടിഫിക്കറ്റുകൾ എന്നിവ തയാറാക്കിയിട്ടുണ്ടോ?

31. അവ തയാറാക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കിയിട്ടുണ്ടോ?

32. കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോ? അവ വഴി വിനിമയം നടത്തിയിട്ടുണ്ടോ?

33. വിൽപത്രത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ?

34. വീതം വയ്ക്കലിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ?

35. പലിശയുടെ പേരിൽ സ്വത്തു പിടിച്ചെടുത്തിട്ടുണ്ടോ?

36. കളഞ്ഞുകിട്ടിയവ സ്വന്തമാക്കിയിട്ടുണ്ടോ?

37. മീറ്റർ കേടാക്കി ഇലക്ട്രിസിറ്റി, വെള്ളം മുതലായവ മോഷ്‌ടിച്ചിട്ടുണ്ടോ?

38. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിട്ടുണ്ടോ?

39. കുടിവെള്ളം, വഴി, ഇലക്ട്രിസിറ്റി മുതലായവ അയൽക്കാര്‍ക്ക് തടഞ്ഞിട്ടുണ്ടോ?

40. ഭൂമി, വസ്തുവകകള്‍ എല്ലാം ദൈവം തന്ന ദാനമാണ്. അതിന് ദൈവത്തിന് നന്ദി പറയാതെ ഇരിന്നിട്ടുണ്ടോ?

41. സഹായം അർഹിക്കുന്നവനെ അവഗണിച്ച് ആഡംബരത്തിനും ധൂർത്തിനും സ്വത്തു ചിലവഴിച്ചിട്ടുണ്ടോ?

42. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾഅതിനെതിരെ ശബ്ദമുയർത്താതെ അലസത കാട്ടിയിട്ടുണ്ടോ?

43. വസ്തു തര്‍ക്കങ്ങളില്‍ സത്യമറിയാമായിരിന്നിട്ടും നിശബ്ദത പാലിച്ചിട്ടുണ്ടോ?

44. സമയത്തിന്റെയും സമ്പത്തിന്റെയും ഒക്കെ ദശാംശം ദൈവത്തിനവകാശപ്പെട്ടതാണ്. ദശാംശം കൊടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ?

45. ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറിയിട്ടുണ്ടോ?

46. ജോലികളില്‍ കൃത്യനിഷ്ഠ പാലിക്കാതെ ഇരിന്നിട്ടുണ്ടോ?

47. മറ്റുള്ളവരുടെ കൃഷി നശിപ്പിച്ചിട്ടുണ്ടോ?

48. മറ്റുള്ളവരുടെ തകര്‍ച്ചയ്ക്കു വേണ്ടി ആരോഗ്യമോ സമയമോ സമ്പത്തോ മാറ്റിവെച്ചിട്ടുണ്ടോ?

49. കടം വാങ്ങിയത് മടക്കികൊടുക്കാതെ ഇരിന്നിട്ടുണ്ടോ?

50. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ?

51. ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തിയിട്ടുണ്ടോ?

മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം.

(വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്).


☛ ** നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛ ** നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛☛ ** നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛☛☛ ** നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛☛☛☛ ** നാം തിരിച്ചറിയാതെ പോകുന്ന അഞ്ചാംപ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

☛☛☛☛☛☛ ** നാം തിരിച്ചറിയാതെ പോകുന്ന ആറ്, ഒന്‍പത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

Tag: കുമ്പസാര സഹായി, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



More Archives >>

Page 1 of 85