News
ഫ്രാൻസിസ് മാർപാപ്പയ്ക്ക് അമേരിക്കയിൽ വമ്പിച്ച സ്വീകരണം
അഗസ്റ്റസ് സേവ്യർ 23-09-2015 - Wednesday
മാർപാപ്പ എന്ന നിലയിലുള്ള തന്റെ ആദ്യ US സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നലെ, സെപ്തംബർ 22-ന് 'ജോയിന്റ് ബെയ്സ് ആഡ്രൂസി'ൽ വിമാനമിറങ്ങീ.
നിശ്ചിത സമയത്തിന് 9 മിനിട്ട് നേരത്തെ, 3.51-ന് വാഷിംഗ്ടണിനടത്തുള്ള 'ബെയ്സ് ആഡ്രൂസി'ൽ അദ്ദേഹം കയറിയ അലിട്ടാലിയ വിമാനം പറന്നിറങ്ങി.
അദ്ദേഹത്തിന്റെ വിമാനം എത്തുന്നതു വരെ ജപമാല ഭക്തിയിൽ മുഴുകിയിരുന്ന ക്രിസ്തീയ സമൂഹം അദ്ദേഹം പ്രത്യക്ഷപ്പെട്ടയുടനെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു. ''അമേരിക്ക ഫ്രാൻസിസിനെ സ്വാഗതം ചെയ്യുന്നു അമേരിക്ക ഫ്രാൻസിസിനെ സ്നേഹിക്കുന്നു.''
U.S , വത്തിക്കാൻ പതാകകൾ ഉയർത്തിയിരുന്ന അലിട്ടാലിയ വിമാനത്തിൽ നിന്നു പുറത്തേക്കിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും മക്കൾ സാഷയും മാലിയയും എത്തിച്ചേർന്നിരുന്നു.
മാർപാപ്പയെ സ്വീകരിക്കാൻ ഒട്ടനവധി ബിഷപ്പുമാരും സന്നിഹിതരായിരുന്നു. 'ജോയിന്റ് ബെയ്സ് ആഡ്രൂസ് ' സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അതിരൂപതാ മെത്രാൻ കാർഡിനാൾ ഡൊ നാൾഡ് W വേർളും മാർപാപ്പയെ സ്വീകരിക്കാൻ എത്തിച്ചേർന്നവരിൽപ്പെടുന്നു.
ലൂയിസ് വില്ല ആർച്ച് ബിഷപ്പ് ജോസഫ് E കർട്ട്സ്, U.S കത്തോലിക്കാ ബിഷപ്പ് കോൺഫ്രൻസിന്റെ പ്രസിഡന്റ് , കാർഡിനാൾ ഡാനിയേൽ N ഡിനാർഡോ ,എന്നീ പ്രമുഖകരും മാർപാപ്പയെ സ്വീകരിക്കാനെത്തിയവരിൽ പെടുന്നു.
മേരിലാന്റ് ഗവർണർ ലാറി ഹോഗൻ, വിർജീനിയ ഗവർണർ ടെറി മക്ള്ളിഫ്, കൊളംബിയ ഡിസ്ട്രിക് മേയർ മുറേൽ ബൗസർ എന്നിവർ ഔദ്യോഗിക ഭാഗത്തു നിന്നും മാർപാപ്പയെ സ്വീകരിക്കാനെത്തി.
വൈസ് പ്രസിഡന്റ് ജോ ബിഡന്യം മാർപാപ്പയ്ക് സ്വാഗതമരുളി.
വിമാനം ലാൻന്റ് ചെയ്ത ഉടനെ ചുവന്ന പരവതാനി വിരിച്ച് അമേരിക്ക ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്തു.
വിമാനത്തിന്റെ പടികൾ ഇറങ്ങി വന്ന മാർപാപ്പയെ ഒബാമയും കുടുംബവും ചേർന്ന് സ്വീകരിച്ചു.