News - 2024
ഇറാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 25 വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍ 01-10-2016 - Saturday
ടെഹ്‌റാന്‍: ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരായ 25 പേരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഇറാനിലെ കെര്‍മാന്‍ എന്ന പട്ടണത്തില്‍ നിന്നുമാണ് ക്രൈസ്തവ വിശ്വാസികളെ കാരണമൊന്നും ബോധിപ്പിക്കാതെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയത്. അതേ സമയം ഇവരെ ഏതു സ്ഥലത്തേക്കാണ് മാറ്റിയിരിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പോലീസ് എത്തി ക്രൈസ്തവ ഭവനങ്ങള്‍ റെയ്ഡ് ചെയ്യുകയും 25 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഇറാനിലെ മനുഷ്യവകാശ സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നു.
ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെ പട്ടികയില്‍ ഷിയാ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനു ഒന്‍പതാം സ്ഥാനമാണുള്ളത്. നാലരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇറാനില്‍ വസിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് പതിനായിരങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ക്രൈസ്തവരായ വിശ്വാസികള്‍ ആരും തന്നെ പരസ്യമായി തങ്ങളുടെ വിശ്വാസം തുറന്നു പ്രകടിപ്പിക്കാറില്ല. ഭരണകൂടം അറിയുന്ന പക്ഷം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിട്ടാണ് ഇത്തരം മതപരിവര്‍ത്തനങ്ങളെ ഇറാന്‍ കാണുന്നത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇഷ്ഫഹാന്‍ നഗരത്തിലെ ഒരു ക്രൈസ്തവ ഭവനം ഇറാന്‍ ഭരണകൂടം റെയ്ഡ് ചെയ്തിരുന്നു. 11 പേരെയാണ് പോലീസ് അന്ന് അറസ്റ്റ് ചെയ്തത്. ക്രൈസ്തവരുടെ വിവാഹങ്ങള്‍ നടക്കുമ്പോഴും, ക്രൈസ്തവര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴുമെല്ലാം പോലീസ് എത്തി ആളുകളെ പലകാരണങ്ങളും പറഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇറാനില്‍ പതിവാണ്. 2014-ലെ ക്രിസ്തുമസ് ദിനത്തില്‍ ഏഴു ക്രൈസ്തവരുടെ വധശിക്ഷയാണ് ഇറാന്‍ ഭരണകൂടം നടത്തിയത്. ഈ ദിവസവും പലസ്ഥലത്തു നിന്നും ക്രൈസ്തവ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തിരിന്നു.
ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രൈസ്തവരുടെ വളര്‍ച്ച രാജ്യത്ത് ശക്തമാണ്. പലരും തങ്ങള്‍ വിശ്വസിച്ചിരുന്ന ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ക്രിസ്തീയ വിശ്വാസത്തിലേക്ക് ആളുകള്‍ ചേക്കേറുന്നത് തടയുവാനാണ് വിശ്വാസികള്‍ക്കു നേരെ ഇറാന്‍ ഭരണകൂടം ഭീകരമായ പീഡനങ്ങള്‍ അഴിച്ചുവിടുന്നത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക