News - 2024
മാതൃരാജ്യത്തിനായി സിബിസിഐ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥന ദിനം ഇന്ന്‍
സ്വന്തം ലേഖകന്‍ 16-10-2016 - Sunday
ഡല്‍ഹി: മാതൃരാജ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ സിബിസിഐ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥന ദിനം ഇന്ന്‍. തുടര്‍ച്ചയായ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന ദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 4 ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തിലാണ് രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥനാ ദിനം ആചരിക്കാന്‍ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവ ആഹ്വാനം ചെയ്തത്.
രാജ്യത്തെ വിവിധ കത്തോലിക്ക ദേവാലയങ്ങളില്‍ ഇന്ന്‍ പ്രത്യേകം പ്രാര്‍ത്ഥനയും ആരാധനയും നടക്കും. പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ അന്ത്യ വിശ്രമസ്ഥലത്തിന് മുന്നിൽ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാർത്ഥനയും നടക്കുന്നുണ്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക