News - 2024

വത്തിക്കാനിൽ ആരാധനക്രമ തിരുസംഘത്തിൽ പൂർണ്ണമായ അഴിച്ചുപണി: ഫ്രാന്‍സിസ് മാര്‍പാപ്പ 27 പുതിയ അംഗങ്ങളെ നിയോഗിച്ചു

സ്വന്തം ലേഖകന്‍ 30-10-2016 - Sunday

വത്തിക്കാന്‍: ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ അംഗങ്ങളെ നിയോഗിച്ചു. 27 പേരാണ് പുതിയതായി നിയമിക്കപ്പെട്ടിരിക്കുന്നത്. വത്തിക്കാനിലെ വിവിധ സമിതികളിലെ അംഗങ്ങളെ മാര്‍പാപ്പ നിശ്ചിത സമയത്തിനു ശേഷം മാറ്റി നിയമിക്കാറുണ്ടെങ്കിലും, ഒരു സമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയ ശേഷം പുതിയവരെ നിയമിക്കുന്നത് ആദ്യമായിട്ടാണ്.

ദീര്‍ഘവര്‍ഷങ്ങള്‍ ഒരേ സമിതിയില്‍ തുടരുന്ന കർദ്ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മറ്റു സമിതികളുടെ ചുമതലകള്‍ നല്‍കുന്ന പതിവ് സാധാരണയാണ്. എന്നാല്‍ വെള്ളിയാഴ്ച്ച പുറത്തിറക്കിയ കല്‍പ്പനയിലാണ് ആരാധനക്രമ തിരുസംഘത്തിലെ എല്ലാ അംഗങ്ങളേയും മാറ്റി പുതിയ ആളുകളെ നിയമിച്ചതായി വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പഴയ ആരാധനക്രമ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാള്‍ റോബര്‍ട്ട് സാറാ തന്നെയായിരിക്കും പുതിയ സംഘത്തെയും നയിക്കുക.

പുതിയതായി നിയമിതരായ അംഗങ്ങളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാള്‍ പിയട്രോ പരോളിനും ഉള്‍പ്പെടുന്നു. പൗരോഹിത്യ തിരുസംഘത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ബിനിയാമിനോ സ്‌റ്റെല്ലാ, വത്തിക്കാന്‍ സാംസ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ കർദ്ദിനാള്‍ ജിയാന്‍ഫ്രാന്‍സ്‌കോ റാവസി, ആര്‍ച്ച് ബിഷപ്പ് പിയിറോ മരീനി തുടങ്ങിവരും പുതിയ സമിതിയില്‍ ഉള്‍പ്പെടുന്നു.

More Archives >>

Page 1 of 99