News - 2024
പശ്ചിമബംഗാളില്‍ ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലുള്ള സര്‍വ്വകലാശാലയ്ക്കു സര്‍ക്കാര്‍ അനുമതി
സ്വന്തം ലേഖകന്‍ 02-01-2017 - Monday
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ പുതിയ സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ഇക്കഴിഞ്ഞ ഡിസംബര്‍ 16-ാം തീയതിയാണ് ഇതു സംബന്ധിക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയത്. 'സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് കൊല്‍ക്കത്ത' എന്ന പേരിലാണ് പുതിയ സര്‍വകലാശാല അറിയപ്പെടുക. രാജാര്‍ഹത്തിലെ ന്യൂടൗണിലാണ് സര്‍വകലാശാലയുടെ ക്യാമ്പസ് സ്ഥിതി ചെയ്യുക.
സെന്റ് സേവ്യര്‍ ഓഫ് കൊല്‍ക്കത്ത എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് സര്‍വ്വകലാശാല നടത്തപ്പെടുക. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായിട്ടാണ് സര്‍വ്വകലാശാല സ്ഥാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, അധ്യാപനം, ഗവേഷണം, പരിശീലനം തുടങ്ങിയ മേഖലകളില്‍ സര്‍വകലാശാല കൂടുതല്‍ പ്രാധാന്യം നല്‍കും. ശാസ്ത്രം, സാങ്കേതികം, നിയമം, സാമൂഹിക ശാസ്ത്രം, വൈദ്യശാസ്ത്രം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് തുടങ്ങിയ വിവിധ പഠനശാഖകള്‍ പുതിയ സര്‍വ്വകലാശാലയില്‍ ഉണ്ടാകും.
2017-2018 അധ്യായന വര്‍ഷത്തില്‍ പുതിയ സര്‍വകലാശാലയിലേക്കു പ്രവേശനം ആരംഭിക്കും. സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര സര്‍ക്കാരോ പാസാക്കുന്ന പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നത്. സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കലിടീല്‍ ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തിരുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക