News - 2025

അബുദാബിയിൽ നടന്ന അറേബ്യൻ ചിന്തകരുടെ ആദ്യത്തെ ഫോറത്തിൽ വത്തിക്കാൻ പ്രതിനിധി

അഗസ്റ്റസ് സേവ്യർ 20-01-2016 - Wednesday

ജനുവരി 17-18 തീയതികളിൽ അബുദാബിയിൽ നടത്തപ്പെട്ട 'മതങ്ങളുടെ സംവാദവും തീവ്രവാദവും' എന്ന വിഷയം ചർച്ച ചെയ്ത അറേബ്യൻ ചിന്തകരുടെ ആദ്യ യോഗത്തിൽ പങ്കെടുത്തവരിൽ, അമുസ്ലീം ആയി, വത്തിക്കാന്റെ പ്രതിനിധി ഫാദർ മിഗ്യേൽ ഏയ്ൻജൽ അയൂസോ ഗ്യുക്സോട്ട് മാത്രമാണ് ഉണ്ടായിരുന്നത്.

ഫോറത്തിന്റെ ആദ്യ സമ്മേളനത്തിൽ ലെബനോൻ ഗാന്റ് മുഫ്തി ക്ഷയ്ക്ക് അബ്ദുൽ ലത്തീഫിനൊപ്പം, ഫാദർ ഗ്യുക്സ ട്ടും പ്രഭാഷണങ്ങൾ നടത്തി. മറ്റു; സമ്മേളനങ്ങളിൽ ഈജിപ്ത്, മൊറോക്കോ, അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലീം പ്രതിനിധികൾ പ്രസംഗിക്കുകയുണ്ടായി.

അഞ്ചു പ്രധാന വിഷയങ്ങളെ കുറിച്ചാണ് ഫാദർ ഗ്യുക്സോട്ട് സംസാരിച്ചത്: മതതീവ്രവാദം, യുദ്ധ സംസ്ക്കാരം, മതമേധാവികളുടെ പങ്ക്, ചർച്ചയുടെ ആവശ്യകത, പ്രാർത്ഥനയുടെ പ്രാധാന്യം എന്നിവയായിരുന്നു അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങൾ.

തീവ്രവാദത്തിന്റെ രാഷ്ട്രീയ, സാമ്പത്തീക, സാമൂഹീകവശങ്ങൾ സ്പർശിക്കാതെ, ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച സമാധാനമാർഗ്ഗത്തിലൂടെ എങ്ങനെ തീവ്രവാദം ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞത്.

Diplomatic Corps -ൽ ജനുവരി 11-ാം തീയതി മാർപാപ്പ പ്രസംഗിച്ചപ്പോൾ ചർച്ച ചെയ്ത കാര്യങ്ങളാണ്, ഫാദർ ഗ്യുക്സോട്ട് അബുദാബി യോഗത്തിൽ അവതരിപ്പിച്ചത്. സാമ്രാജ്യത്വത്തിനു വേണ്ടി മതങ്ങൾ ഉപയോഗിക്കപ്പെടുന്നു. മതത്തിന്റെ നന്മകൾ ഇല്ലാതാകുന്ന ശൂന്യതയിലേക്ക് തീവ്രവാദം ഇരച്ചുകയറുന്നു. മറ്റു മതങ്ങളെ ഒരു ഭിഷിണിയായി കരുതുന്ന മനോഭാവം തീവ്രവാദത്തിന് വളമാകുന്നു. സമാധാനത്തിലും നീതിയിലും അടിസ്ഥാനമിട്ട വിവിധ മത ചർച്ചകൾക്കു മാത്രമേ മതതീവ്രവാദത്തിന്റെ ഭീഷിണിയെ നേരിടാനാകുകയുള്ളു എന്ന് മാർപാപ്പയെ ഉദ്ധരിച്ചു കൊണ്ട് ഫാദർ ഗ്യുക്സോട്ട് പറഞ്ഞു.

ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭിഷിണിയായി മാറി കൊണ്ടിരിക്കുന്ന മതതീവ്രവാദവും മതധാർമ്മികതയുടെ അഭാവവും മുതലെടുത്ത് പ്രവർത്തിക്കുന്നവരെ നിയന്ത്രിക്കാൻ, യഥാർത്ഥ മത നേതാക്കൾക്ക് ധാർമ്മിക ചുമതലയുണ്ടെന്ന് Pontifical Council for Interreligious Dialogue - ന്റെ സെക്രട്ടറി കൂടിയായ ഫാദർ ഗ്യുക്സോട്ട്, തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ലോകത്തിന്റെ സൃഷ്ടാവ് ദൈവമാണെന്ന് വിശ്വസിക്കുന്ന ആർക്കും, ദൈവ സൃഷ്ടിയായ മനുഷ്യന്റെ മേൽ ക്രൂരത പ്രവർത്തിക്കാനാവില്ല' അപ്പോൾ മതത്തിന്റെ പേരിൽ മനുഷ്യനെ പീഠിപ്പിക്കുന്നവരുടെ ഉദ്ദേശം മതമല്ല, സാമ്രാജ്യത്ത്വമാണെന്ന് വ്യക്തമാകുന്നു.

വിവിധ മതങ്ങളുടെ ചർച്ചകളിൽ നാം മുൻധാരണകളും മുഖം മൂടികളുമില്ലാതെ, ഗൂഢോദ്ദേശങ്ങൾ ഒന്നുമില്ലാതെ, മത തീവ്രവാദത്തിനെതിരെ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

"ഈ പ്രശ്നങ്ങൾ ഉടനെ അവസാനിപ്പിക്കാനുള്ള വഴികൾ കാണുന്നില്ലായിരിക്കാം; പക്ഷേ, നമുക്ക് പ്രാർത്ഥിക്കാൻ കഴിയും. നമ്മുടെ പാരമ്പര്യത്തിന് അനുസരിച്ചുള്ള പ്രാർത്ഥനകളിലൂടെ നമുക്ക് പ്രശ്ന പരിഹാരത്തിന് ഉത്തരം തേടാം."ഫാദർ ഗ്യുക്സോട്ട് പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

Source: Vatican Radio

More Archives >>

Page 1 of 21