News - 2025

സ്ത്രീകൾ എപ്പോൾ ഗർഭം ധരിക്കണമെന്നു പറയാൻ സർക്കാരിന് അധികാരമില്ല എന്ന് സാൽവഡോറിലെ പുരോഹിതർ

അഗസ്റ്റസ് സേവ്യർ 04-02-2016 - Thursday

സീക്ക രോഗബാധയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ ഗർഭധാരണം വൈകിപ്പിക്കണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങളെ കുറിച്ച് സൽവഡോറൻ മെത്രാന്മാർ മൗനം പാലിക്കുമ്പോൾ, ബന്ധപ്പെട്ട പുരോഹിതർ ഇതിനെ പറ്റി പ്രതികരിക്കുന്നു. കാത്തലിക് ന്യൂസ് സർവ്വീസ് ഇതേ കുറിച്ചുള്ള അഭിപ്രായങ്ങളറിയാനായി ബന്ധപ്പെട്ട പുരോഹിതർ, വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞത്.

സ്ത്രീകളുടെ ഗർഭധാരണ-പ്രസവ കാര്യങ്ങളെ പറ്റിയോ, പൊതുജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചോ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സാൻ ജുവാനിലെ സെന്റ് ജോൺ പള്ളിഇടവക വികാരി ഫാദർ ജോസ് അന്റോണിയോ അഭിപ്രായപ്പെട്ടു.

സർക്കാർ നടപ്പിലാക്കുന്ന, കൊതുകു നശീകരണ യത്നം കാര്യക്ഷമമായി നടത്തുകയാണ്, സർക്കാരിന്റെ കടമ എന്ന് അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാതെ, സ്ത്രീകളോട് ഗർഭം ധരിക്കേണ്ട എന്ന് ആവശ്യപ്പെടുന്നത് മൗഢ്യമാണ്, അദ്ദേഹം തുടർന്നു.

ഗർഭധാരണം എന്നത് ദൈവിക പങ്കാളിത്തമുള്ള ഒരു പ്രക്രിയയാണെന്നും അതിൽ വിലക്കുകൾ കൊണ്ടുവരാൻ നമുക്കാവില്ലെന്നും, കാൽവരി ഇടവകയിലെ ഫാദർ അൽഫോൺസ ഗുസ്മാൻ അഭിപ്രായപ്പെട്ടു.

എന്നാൽ സേക്രഡ് ഹാർട്ട് ബസലിക്കാ ഇടവക വികാരി ഫാദർ സിമോൺറേയ്സ്, രൂപതകളിൽ നിന്നും ഇതേ കുറിച്ചുള്ള നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു.

നവജാത ശിശുക്കളുടെ തലയോട്ടി പൂർണ്ണ വളർച്ചയെത്താതു മൂലമുള്ള രോഗാവസ്ഥയാണ് മൈക്രോസെഫാലി. സിക്ക വൈറസും മൈക്രോസെഫാലിയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒക്ടോബറിലാണ് കണ്ടു പിടിക്കപ്പെട്ടത്. 2016 ജാനുവരിയോടെ 4000 കുഞ്ഞുങ്ങൾ രോഗബാധിതരായി കഴിഞ്ഞിരുന്നു എന്ന് ബ്രസീൽ ഗവർൺമെന്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ മറ്റ് 22 രാജ്യങ്ങളിൽ കൂടി സിക്ക രോഗം കണ്ടെത്തിയിട്ടുണ്ട്.

സൽവദോറിൽ 122 ഗർഭിണികൾ നിരീക്ഷണത്തിലാണ്. അതിൽ 11 സ്ത്രീകൾ രോഗം ബാധിക്കാത്ത സാധാരണ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രോഗത്തിന്റെ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള ടെസ്റ്റുകളൊന്നും സാൽവഡോറിൽ ലഭ്യമല്ല. നിക്വാരാഗൻ ഗവൺമെന്റുമായി ചേർന്ന് ടെസ്റ്റുകൾ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ.

More Archives >>

Page 1 of 23