News - 2025

കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് തെറ്റാണന്ന് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 05-02-2016 - Friday

ഒരു കുടുംബത്തിൽ എത്ര കുട്ടികൾ വേണം എന്ന കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് തെറ്റാണന്ന് ഫ്രാൻസിസ് മാർപാപ്പ. ഹോങ്കോങ്ങിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഏഷ്യാ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

"ലോകത്തിലെ മിക്ക രാജ്യങ്ങളിലും മനുഷ്യവംശത്തിന് പ്രായമായി കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക്, വർദ്ധിക്കുന്ന ജനസംഖ്യ തടസ്സമാണെന്ന് കരുതിയുള്ള നിയമനിർമ്മാണമാണ് ചൈനയിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ചൈനീസ് നയം തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു" അദ്ദേഹം പറഞ്ഞു.

"നൂറ്റാണ്ടുകളായി തുടരുന്ന ചൈനീസ് കുടുംബങ്ങൾ, പാരമ്പര്യത്തിൽ നിന്നും വ്യതിചലിക്കുകയാണ്. കുടുബങ്ങൾ ഇല്ലാതാകുകയാണ്.

സ്വയം നിശ്ചയിക്കുന്ന വഴികളിലൂടെയാണ് ഒരു ജനതയാത്ര ചെയ്യുന്നത്. തങ്ങളുടെ വഴികളിലെ അപകടങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും കഴിയണം. പുതിയ തൊഴിൽ സംസ്ക്കാരം കുടുംബങ്ങളെ കീറി മുറിക്കുന്നുവെങ്കിൽ അത് പരിഹരിക്കേണ്ടത് ആ ജനത തന്നെയാണ്."

കുടുംബ ബന്ധങ്ങൾ തന്നെ ശിഥിലമാക്കുവാൻ പര്യാപ്തമായ ഒരു തൊഴില്‍ സംസ്ക്കാരം വളർന്നു വരുന്നതിൽ അദ്ദേഹം ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.

"പണ്ടു മുതൽ തന്നെ എനിക്ക് ചൈനയെ പറ്റി മതിപ്പായിരുന്നു. ജ്ഞാനത്തിന്റെ രാജ്യമാണ് ചൈന. ഒരു പൗരാണിക സംസ്ക്കാരമാണ് ചൈനയുടേത്. ചൈനീസ് കത്തോലിക്കാ സഭ ഈ സംസ്ക്കാരത്തിന്റെ ഭാഗമാണ്."

ചൈനയോടും ആ രാജ്യത്തിന്റെ സംസ്ക്കാരത്തോടും തനിക്ക് അത്യന്തം ബഹുമാനമാണുള്ളതെന്ന് അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചു.

"ഇന്ന്, ചൈനീസ് സംസ്ക്കാരം, ആ രാജ്യത്തിന്റെ വാതിലുകൾ ലോകത്തിനായി തുറന്നിടുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചൈനീസ് വൈദഗ്ദ്യത്തിന്റെ തെളിവുകൾ ലോകമെങ്ങും ദൃശ്യമാണ്. ലോകം ചൈനയെ സ്വീകരിക്കാൻ തയ്യാറായി നൽക്കുകയാണ്.

പരസ്പര സ്വീകരണത്തിന്, ആശയങ്ങളുടെ കൈമാറ്റം വേണം. കോപത്തോടെയുള്ള ആശയവിനിമയം യുദ്ധത്തിലേക്ക് നയിക്കുന്നു. എന്നാൽ സ്നേഹത്തോടെയും സമചിത്തതയോടെയുമുള്ള ആശയവിനിമയം സമാധാനത്തിലേക്ക് നിയക്കുന്നു. പാശ്ചാത്യ -പൗരസ്ത്യ രാജ്യങ്ങളെല്ലാം ചൈനയുമായി സൗഹൃദം കാംക്ഷിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്" പാപ്പാ പറഞ്ഞു.

ചൈനീസ് പുതുവർഷാരംഭത്തിൽ, ചൈനീസ് പ്രസിഡന്റ് സ്കീ ജിൻപിങ്ങിനും ചൈനീസ് ജനതയ്ക്കും മംഗളം നേർന്നു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ അഭിമുഖം അവസാനിപ്പിച്ചു.

More Archives >>

Page 1 of 23