News - 2025

കുട്ടികളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും മാർപാപ്പയുടെ ഇടപെടൽ ആവശ്യമെന്ന് ഒസ്കാർ അവാർഡ് ജേതാവ്

സ്വന്തം ലേഖകന്‍ 01-03-2016 - Tuesday

ഏറ്റവും നല്ല ചലചിത്രത്തിനുള്ള ഒസ്കാർ അവാർഡ് നേടിയ Spotlight -ന്റെ നിർമ്മാതാവാണ്, കുട്ടികളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും മാർപാപ്പ ഇടപെടണം എന്ന് ആവശ്യപെട്ടത്.

ബോസ്റ്റൺ രൂപതയിൽ സംഭവിച്ച പാളിച്ചകൾ പുറത്തു കൊണ്ടുവന്ന ബോസ്റ്റൺ ഗ്ലോബ് ദിനപത്രത്തിന്റെ അന്വേഷണവും വെല്ലുവിളികളുമാണ് അവാർഡ് കിട്ടിയ സിനിമയുടെ പ്രമേയം. ഈ സിനിമ തന്നെയാണ് ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡും കരസ്ഥമാക്കിയത്.

അധാർമികതയ്ക്ക് ഇരയായവരുടെ വാക്കുകളാണ് Spotlight-ലൂടെ ലോകം ശ്രവിക്കുന്നത് എന്ന് ചലച്ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കൽ സൂഗർ അവാർഡ് സ്വീകരിച്ചു കൊണ്ട് പറഞ്ഞു.

"അവരുടെ ശബ്ദം ലോകമെങ്ങുമെത്തിക്കാൻ ഒസ്കാർ അവാർഡിന് കഴിയും" അദ്ദേഹം പറഞ്ഞു. "ആ ശബ്ദം വത്തിക്കാനിലുമെത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കുട്ടികളെ സംരക്ഷിക്കാനും വിശ്വാസം പുനസ്ഥാപിക്കാനും ഫ്രാൻസിസ് മാർപാപ്പ ഇടപെടേണ്ടത് ആവശ്യമാണ്."

ലൈംഗിക അപവാദങ്ങളെ പറ്റി അന്വേഷണം നടത്തിയ പത്രപ്രവർത്തകർക്ക് വേണ്ടിയുള്ളതാണ് ഈ സിനിമ എന്ന് Spotlight നെറ് തിരക്കഥയ്ക്കുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് ടോം മക്കർത്തി പറഞ്ഞു. "ശക്തന്മാരുടെ തെറ്റുകളാണ് ആ പത്രപ്രവർത്തകർ വെളിച്ചത്തു കൊണ്ടുവന്നത്. ഇത് ആവർത്തിക്കാതിരിക്കാൻ നമ്മളെല്ലാം ശ്രമിക്കണം."

ബോസ്റ്റണിലെ അധാർമ്മികതയ്ക്ക് ഇരയാകുകയും ഇപ്പോൾ വത്തിക്കാന്റെ Commission for the Protection of Minors-ൽ അംഗമായിരിക്കുകയും ചെയ്യുന്ന മേരി കോളിൻ, Spotlight-ന് കിട്ടിയ അവാർഡുകളിൽ സംതൃപ്തയാണ് എന്ന് ട്വീറ്റ് ചെയ്തു.

ജനുവരിയിൽ കാത്തലിക് ഹെറാൾഡിലെ ഒരു അഭിമുഖത്തിൽ, ഈ സിനിമ (Spotlight) കത്തോലിക്ക സഭയെ അപമാനത്തിലാഴ്ത്തുന്ന വൈദിക സമൂഹത്തിലെ ചില വ്യക്തികളുടെ പ്രവർത്തികൾ നാടകവൽക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്കർത്തി അഭിപ്രായപ്പെട്ടിരുന്നു."

"ഒരു ദിനപത്രം സഭയെ പറ്റി അന്വേഷണം നടത്തുന്നതല്ല ഇതിലെ പ്രമേയം. പ്രത്യുത, അധാർമ്മികതയ്ക്ക് നേരെയുള്ള സമൂഹത്തിന്റെ നിസംഗതയാണ് ഇതിലെ വിഷയം. സഭയ്ക്കുള്ളിൽ മാത്രമല്ല, സമൂഹത്തിലും അധാർമ്മീകതയുണ്ട്. അതിനോടുള്ള നിസംഗതയുമുണ്ട്. ഈ സിനിമ അതിനെപ്പറ്റിയാണ്."

മെത്രാന്മാരും കർദ്ദിനാൾമാരും 'Spotlight' എന്ന സിനിമ കാണേണ്ടതാണ് എന്ന് വത്തിക്കാന്റെ മുൻ ചീഫ് പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു. അധാർമ്മികതയ്ക്ക് നേരെയുള്ള നിശബ്ദതയല്ല, അത് വെളിച്ചത്ത് കൊണ്ടുവരുന്നതാണ് സഭയെ ഇത്തരം പ്രതിസന്ധികളിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

നിശബ്ദതയുടെ പ്രത്യാഘാതമാണ് ഈ സിനിമയുടെ പ്രമേയം എന്ന് മാൾട്ടയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഷിലൂന അഭിപ്രായപ്പെട്ടു.

"പ്രസിദ്ധർ തെറ്റു ചെയ്താലും അവരെ രക്ഷിക്കാനുള്ള ഒരു സഹജവാസന സഭയിൽ ഉൾപ്പടെ എല്ലായിടത്തുമുണ്ട്. അത് തെറ്റാണ്." 'Spotlight' കണ്ടതിനു ശേഷം അദ്ദേഹം പറഞ്ഞു.

(Source: Catholic Herald)

More Archives >>

Page 1 of 25