India - 2025

ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍ക്കെതിരെ നില്പുസമരം

സ്വന്തം ലേഖകന്‍ 27-03-2019 - Wednesday

ചങ്ങനാശേരി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍ക്കെതിരേ കത്താലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പില്‍ പ്രതിഷേധ നില്പുസമരം നടത്തി. ഞായറാഴ്ച ആരാധനാ സ്വാതന്ത്ര്യം കവര്‍ന്നെടുക്കല്‍, ദുഃഖവെള്ളി അവധി റദ്ദാക്കല്‍, പെസഹാ ദിനത്തിലെ വോട്ടെടുപ്പ്, പെസഹാവ്യാഴം, ദുഖവെള്ളി എന്നീ ദിനങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പ്, ഞായറാഴ്ചകളിലെ പിഎസ് സി, ഡിപ്പാര്‍ട്ടമെന്റ്തല പരീക്ഷകള്‍ എന്നിവയിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു സമരം. കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും ന്യൂനപക്ഷവിരുദ്ധമായി ഭേദഗതി ചെയ്തതിനെതിരേയും പ്രതിഷേധമുയര്‍ന്നു.

ഗ്ലോബല്‍ സെക്രട്ടറി ജാന്‍സണ്‍ ജോസഫ് ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹി ച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ട്രഷറര്‍ സിബി മുക്കാടന്‍, സൈബി അക്കര, ജോസ് ജോണ്‍ വെങ്ങാന്തറ, ജോര്‍ജുകുട്ടി മുക്കത്ത്, ടോം കയ്യാലകം, ടോണി ജെ. കോയിത്തറ, സണ്ണി മുട്ടാര്‍, സോജന്‍ ജോസഫ്, ബാബു വള്ളപ്പുര, ടോമിച്ചന്‍ അയ്യരുകുളങ്ങര, സിബി മൂലകുന്നം, ജോസ് തെക്കേക്കര, മേരിക്കുട്ടി പാറക്കടവില്‍, ബാബു വള്ളപ്പുര, അരുണ്‍ തോമസ്, പി.സി. കുഞ്ഞപ്പന്‍, ജോസഫ് ദേവസ്യാ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »