India - 2025
തിരുകര്‍മ്മങ്ങളുടെ വികലമായ ചിത്രീകരണം പ്രതിഷേധാര്‍ഹം: കെസിബിസി
സ്വന്തം ലേഖകന്‍ 27-03-2019 - Wednesday
കൊച്ചി: കുമ്പസാരത്തെ വികലമായി ചിത്രീകരിക്കുകയും ആഴമായി പരിഹസിക്കുകയും ചെയ്തുകൊണ്ട് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത പരിപാടി മതേതരസംസ്‌കാരത്തെ അവഹേളിക്കുകയും മതവികാരളെ വ്രണപ്പെടുത്തുന്നതും തികച്ചും പ്രതിഷേധാര്‍ഹവുമാണെന്നു കെസിബിസി ഐക്യജാഗ്രതാ മീഡിയ കമ്മീഷനുകള്‍. വിശ്വാസികള്‍ വളരെ ആദരാേടും വിശുദ്ധിയോടും കൂടി അനുഷ്ഠിച്ചു വരുന്ന കുമ്പസാരം എന്ന ദൈവിക കൂദാശയെയും വിശ്വാസികളെയും വൈദികരെയും തമാശരൂപേണ ചിത്രീകരിക്കുന്നതു കൊണ്ട് വികലമായ ഈ കലാസൃഷ്ടി തീര്‍ത്തും അപഹാസ്യവും സമൂഹമനസാക്ഷി ആഴത്തില്‍ മുറിവുള്ളതുമാണ്.
ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന അവകാശവാദം ഉന്നയിക്കാമെങ്കിലും ജനവികാരത്തെയെും മതാനുഷ്ഠാനങ്ങളെയും അപമാനിക്കുന്ന ഇത്തരം പ്രവണതകള്‍ ആശാസ്യമല്ല. സമീപകാല കലാസാംസ്‌കാരിക രംഗങ്ങളില്‍ സഭയെ അവഹേളിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതിനെ കത്തോലിക്ക സഭ ഉത്ണ്ഠയോടെയാണ് വീക്ഷിക്കുന്നത്. ഈ നിഭാഗ്യകരമായ പ്രവര്‍ത്തിയില്‍ കത്തോലിക്ക സഭ വേദനയും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞു ഇത്തരം ഭ്രാന്തമായ സൃഷ്ടികള്‍ സംപ്രേഷണം ചെയ്തതില്‍ ചാനലിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കനത്ത ജാഗ്രത കുറവാണ് ഉണ്ടായതെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ പിഒസിയി ചേര്‍ന്ന കെസിബിസി മീഡിയാ കമ്മീഷന്റ്റെയും ജാഗ്രതാസമിതിയുടെയും സംയുക്ത സമ്മേളനം വ്യക്തമാക്കി.
