India - 2025
മാര്‍ ജോസഫ് പെരുന്തോട്ടത്തിന് വാഹനാപകടത്തില്‍ പരിക്ക്
സ്വന്തം ലേഖകന്‍ 05-04-2019 - Friday
ജയ്പുര്‍: ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് വാഹനാപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ ജയ്പൂരില്‍ അദ്ദേഹം സഞ്ചരിച്ച വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റ അദ്ദേഹം ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
ജയ്പുര്‍, ഇറ്റാവ മിഷനുകളില്‍ ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം. ബിഷപ്പിനൊപ്പം വാഹനത്തില്‍ ഉണ്ടായിരിന്ന ഫാ.സെബാസ്റ്റ്യന്‍ ശൗര്യമാക്കല്‍, ഫാ.വില്‍സണ്‍ എന്നിവര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.