India - 2024

പാലാ രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ പാപപരിഹാര പ്രദക്ഷിണം

17-04-2019 - Wednesday

പാലാ: എസ്എംവൈഎം പാലാ രൂപത!യുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ടൗണില്‍ നിന്നും കാല്‍നടയായി അറുനൂറ്റിമംഗലത്തേക്ക് പാപപരിഹാര പ്രദക്ഷിണവും തുടര്‍ന്ന് അറുനൂറ്റിമംഗലം കുരിശുമലയിലേക്ക് സ്ലീവാപ്പാതയും സംഘടിപ്പിച്ചു. മുന്നൂറോളം യുവജനങ്ങള്‍ പങ്കെടുത്ത പാപപരിഹാര പ്രദക്ഷിണ സ്ലീവാപാതയുടെ സമാപനത്തില്‍ രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍ കുരിശുമലമുകളില്‍ യുവജനങ്ങള്‍ക്ക് പീഡാനുഭവസന്ദേശം നല്‍കി.

ലോകത്തിനുവേണ്ടി ക്രൂശിലേറിയവന്റെ പീഡാസഹനങ്ങള്‍ നമ്മുടെയും നോവുകളായി മാറ്റാനും യുവജനങ്ങള്‍ വേദനകളും സഹനങ്ങളും ഏറ്റെടുക്കുന്നതില്‍ താത്പര്യം ഉള്ളവരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അറുന്നൂറ്റിമംഗലം പള്ളി വികാരി ഫാ.ജോര്‍ജ് മണ്ണുക്കുശുമ്പില്‍ യുവജനങ്ങള്‍ക്ക് സന്ദേശം നല്‍കി. ഇടവകയുടെ സഹകരണത്തോടെ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി.

രൂപത ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ഷൈനി ഡിഎസ്ടി, രൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോട്ടത്തില്‍, രൂപത ഭാരവാഹികളായ റീതു ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോയി, റോഷിനി ജോര്‍ജ്, ജിനു ജോസഫ്, അഞ്ചുമോള്‍ ജോണി, റിബിന്‍ ജോസ്, ജോസഫ് സാവിയോ, ആന്റോ ജോര്‍ജ്, ടെല്‍മ ജോബി, ബ്രദര്‍ തോമസുകുട്ടി പടിഞ്ഞാറേമുറിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles »