India - 2025
പ്രേഷിത അജപാലന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ചര്‍ച്ചയുമായി ഷംഷാബാദ് രൂപത
സ്വന്തം ലേഖകന്‍ 26-04-2019 - Friday
കൊച്ചി: ഷംഷാബാദ് രൂപതയുടെ പ്രേഷിത, അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ രൂപതകളും സന്ന്യാസസമൂഹങ്ങളുമായി ചര്‍ച്ചാ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഷംഷാബാദ് രൂപതയുടെ വികാരി ജനറല്‍ റവ. ഡോ. ഫ്രാന്‍സീസ് ഇലവുത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാലാ, തൃശൂര്‍, ചങ്ങനാശേരി അതിരൂപതകളുടെയും വിന്‍സെന്‍ഷ്യന്‍, സിഎംഐ, എംഎസ്ടി, എംസിബിഎസ് എന്നീ സന്ന്യാസ സമൂഹങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.