India - 2025
ശ്രീലങ്കന്‍ സഭയ്ക്കായി പ്രാര്‍ത്ഥനാദീപം തെളിയിച്ച് കെസിവൈഎം
സ്വന്തം ലേഖകന്‍ 28-04-2019 - Sunday
കൊച്ചി: ശ്രീലങ്കയിലെ ഭീകരാക്രമണത്തെ അപലപിച്ച് കെസിവൈഎം സംസ്ഥാന സമിതി പാലാരിവട്ടം പിഒസിയില്‍ പ്രാര്‍ത്ഥനാദീപം തെളിയിച്ചു. തിന്മകളുടെ ഇരുട്ടില്‍ യുവാക്കള്‍ നന്മയുടെ പ്രകാശവും ശബ്ദവുമായി മാറണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, തേജസ് മാത്യു കറുകയില്‍, റോസ്‌മോള്‍ ജോസ്, എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ രൂപതകളില്‍നിന്നുള്ള യുവജന നേതാക്കള്‍ പങ്കെടുത്തു. കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലും ഫൊറോന, മേഖല കേന്ദ്രങ്ങളിലും കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു പ്രാര്‍ത്ഥനാ ദീപം തെളിക്കുമെന്ന് അധ്യക്ഷത വഹിച്ച കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അറിയിച്ചു.
