News - 2025
കുടിയേറ്റക്കാര്‍ക്കായി അഞ്ചു ലക്ഷം ഡോളര്‍ സംഭാവനയുമായി പാപ്പ
സ്വന്തം ലേഖകന്‍ 29-04-2019 - Monday
വത്തിക്കാന്‍ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചു ലക്ഷം ഡോളര്‍ സംഭാവന ചെയ്തതായി വത്തിക്കാന്‍. അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചു പരാജയപ്പെട്ടു മെക്‌സിക്കോയില്‍ കുടുങ്ങിയവരെ സഹായിക്കാനാണ് തുക വിനിയോഗിക്കുക. മെക്‌സിക്കോയിലെ 16 രൂപതകളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പണം ചെലവഴിക്കും.
വീട്, ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങീ 27 പദ്ധതികള്‍ക്കാണ് മുന്‍ഗണന. 2018ല്‍ ആറു സംഘങ്ങളായി എത്തിയ 75,000 പേരാണ് മെക്‌സിക്കോയിലുള്ളത്. ഹോണ്ടൂറാസ്, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്ന്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരാണ് അവര്‍.
