India - 2025
കാറ്റിലും മഴയിലും കരിമണ്ണൂര്‍ ദേവാലയത്തിലെ കുരിശ് തകര്‍ന്നു
സ്വന്തം ലേഖകന്‍ 30-04-2019 - Tuesday
കരിമണ്ണൂര്‍: ശക്തമായ കാറ്റിലും മഴയിലും തൊടുപുഴ കരിമണ്ണൂരിലെ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ മണിമാളികയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശ് തകര്‍ന്ന് അള്‍ത്താരയിലേക്കു വീണു. അള്‍ത്താരയുടെ മുകളിലെ സീലിംഗും തകര്‍ത്താണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുരിശ് വീണത്. അള്‍ത്താരയ്ക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. കുരിശുവീണു മുഖവാരത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെ ഇതിലൂടെ മഴ വെള്ളവും അള്‍ത്താരയിലേക്കു വീണു. പിന്നീട് ഇടവകക്കാരുടെ നേതൃത്വത്തില്‍ മുഖവാരം പ്ലാസ്റ്റിക് പടുതയിട്ടു മൂടി വെള്ളം വീഴുന്നതു നിയന്ത്രിച്ചിട്ടുണ്ട്.
