India - 2025
മോൺ. ഡെറക് ഫെർണാണ്ടസ് ബെൽഗാം രൂപതാധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 02-05-2019 - Thursday
ബെംഗളൂരു: കാർവാർ രൂപതയുടെ മെത്രാനായിരുന്ന മോൺ. ഡെറക് ഫെർണാണ്ടസിനെ കര്‍ണ്ണാടകയിലെ ബെൽഗാം രൂപതയുടെ അധ്യക്ഷനായി മാര്‍പാപ്പ നിയമിച്ചു. 1963ൽ സ്ഥാപിതമായ ബെൽഗാം രൂപത കർണാടക - മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. 1954 മെയ് 14നു ജനിച്ച മോൺ. ഡെറക് 1979 മെയ് 5നു വൈദീകപട്ടം സ്വീകരിച്ചു. 2007 ഫെബ്രുവരി മാസം 24നു ബെനഡിക്ട് പാപ്പാ അദ്ദേഹത്തെ കാർവാർ രൂപതയുടെ മെത്രാനായി നിയമിച്ചു. അതേവര്‍ഷം ഏപ്രിൽ 20നു അഭിഷിക്തനായ അദ്ദേഹം കാർവാറില്‍ നാളിതുവരെ സേവനം തുടരുകയായിരിന്നു.
