India - 2025
ശ്രീലങ്കയുടെ സമാധാനത്തിനായി ജപമാല യജ്ഞവുമായി സിഎല്‍സി
സ്വന്തം ലേഖകന്‍ 04-05-2019 - Saturday
കൊച്ചി: ശ്രീലങ്കയുടെ സമാധാനത്തിനായി എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ യൂണിറ്റുകളെയും ഉള്‍പ്പെടുത്തി ജപമാല യജ്ഞം നടത്തും. ശ്രീലങ്കന്‍ ആക്രമണത്തെ അതിരൂപത സിഎല്‍സി യോഗം അപലപിച്ചു. ലോകസമാധാനത്തെ തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ലോകസമാധാനത്തിനായി യുവാക്കള്‍ പ്രാര്‍ത്ഥനയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീവ്രവാദ ശ്രമങ്ങളെ അതീവ ജാഗ്രതയോടെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപത പ്രമോട്ടര്‍ ഫാ.തോമസ് മഴുവഞ്ചേരി, പ്രസിഡന്റ് അനില്‍ പാലത്തിങ്കല്‍, സെക്രട്ടറി ജെറിന്‍ ജോസ്, ട്രഷറര്‍ ആന്‍സണ്‍ ആന്റണി, ഷാജി വി. ഇടവൂര്‍, തോമസ് ഇത്തിത്തറ, ടോണി ജോര്‍ജ്, ആന്‍മേരി ടോമി, അതിരൂപത മോഡറേറ്റര്‍ സിസ്റ്റര്‍ എലൈസ്, ആല്‍ബര്‍ട്ട് കോളരിക്കല്‍, ജൂഡ് ജോസ്, ജോസ്ബിന്‍ ബേബി, ജെസ്റ്റീന്‍ സ്റ്റീഫന്‍, സിനോബി ജോയ്, റിജു പാപ്പച്ചന്‍, ജിന്റോ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
