News - 2024

ക്രിസ്ത്യന്‍ ജനസംഖ്യയിലെ കുറവ് മധ്യപൂര്‍വ്വേഷ്യയുടെ തകര്‍ച്ചക്ക് വഴിയൊരുക്കും: പ്രൊഫ. ഹുസ്സെയിന്‍ റാഹല്‍

സ്വന്തം ലേഖകന്‍ 07-05-2019 - Tuesday

ബെയ്റൂട്ട്: ക്രൈസ്തവ ജനസംഖ്യയില്‍ വന്നിട്ടുള്ള കുറവ് മധ്യപൂര്‍വ്വേഷ്യയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ലെബനീസ് യൂണിവേഴ്സിറ്റി കൗണ്‍സില്‍ അംഗമായ പ്രൊഫ. ഹുസ്സെയിന്‍ റാഹല്‍. ഷിയൈറ്റ് പാര്‍ട്ടിയുടെ സൈബര്‍, മീഡിയ വിഭാഗം തലവന്‍ കൂടിയായ അദ്ദേഹം 'ഏജന്‍സിയ ഫിഡെസി'നു നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ തുടച്ചുനീക്കപ്പെടലിനെക്കുറിച്ച് ആശങ്ക പങ്കുവെച്ചത്. ലെബനോനിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലെബനോനിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് വിവിധ വിശ്വാസിസമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വത്തിലും, സഹകരണത്തിലും ഊന്നിയ സാമൂഹ്യ വ്യവസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകര്‍ക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുകയുണ്ടായി. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ അഭാവം മേഖലയുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചാണ് എഞ്ചിനീയറിംഗ് പ്രൊഫസര്‍ കൂടിയായ ഹുസ്സൈന്‍ തന്റെ വാക്കുകള്‍ ചുരുക്കിയത്.


Related Articles »