India - 2025
സമൃദ്ധമായ വിളവിന് കൃതജ്ഞതാ ബലിയര്‍പ്പിച്ച് ചങ്ങനാശ്ശേരി അതിരൂപത
സ്വന്തം ലേഖകന്‍ 15-05-2019 - Wednesday
ചങ്ങനാശ്ശേരി: പ്രളയദുരന്തത്തിനു ശേഷം കഴിഞ്ഞ കൃഷിക്ക് സമൃദ്ധമായ വിളവ് ലഭിച്ചതിന് ചങ്ങനാശ്ശേരി അതിരൂപതയില്‍ ഇന്ന് കൃതജ്ഞതാദിനമായി ആചരിച്ചു. ചമ്പക്കുളം മര്‍ത്ത് മറിയം ബസ്ലിക്ക പള്ളിയിലെ കൃതജ്ഞതാ ബലിക്ക് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ കാര്‍മ്മികത്വം വഹിച്ചു. കുട്ടനാട്ടിലെ ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും പ്രളയബാധിത ഇടവകകളെ ദത്തെടുത്ത ഇടവകകളിലെ വികാരിമാരും സഹകാര്‍മ്മികരായിരിന്നു.
