India - 2025
ഫാ. ജിസ് ജോസ് സിഎസ്ടിയെ ആദരിച്ച് സീറോ മലബാര്‍ സഭ
സ്വന്തം ലേഖകന്‍ 21-05-2019 - Tuesday
കൊച്ചി: സീറോ മലബാര്‍ സഭയില്‍നിന്ന് ആദ്യമായി ഭാരത സൈനികരുടെ ഇടയില്‍ ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ട നായിബ് സുബേദാര്‍ ഫാ. ജിസ് ജോസ് സിഎസ്ടിയെ ആദരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കൊച്ചുറാണി സിഎസ്എന്‍ ഫാ. ജിസ് ജോസിനെ സ്വാഗതം ചെയ്തു. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്‌റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു. സിഎസ്ടി സഭയുടെ ആലുവ പ്രവിശ്യയുടെ പ്രോവിന്‍ഷ്യലായ ഫാ. ടോമി ആലുങ്കല്‍കരോട്ടും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ വൈദികരും സിസ്‌റ്റേഴ്‌സും സന്നിഹിതരായിരുന്നു.
