India - 2024

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമെന്ന പ്രഖ്യാപനം മുഖവിലയ്ക്കെടുക്കുന്നുവെന്ന് സിബിസിഐ

സ്വന്തം ലേഖകന്‍ 01-06-2019 - Saturday

കൊച്ചി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഭരണത്തുടര്‍ച്ചയാണു ലക്ഷ്യമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ക്രൈസ്തവസമൂഹം മുഖവിലയ്‌ക്കെടുക്കുമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കേണ്ടതു രാജ്യം ഭരിക്കുന്നവരുടെ കടമയും ഉത്തരവാദിത്തമാണ്. നിയമപരമായ ന്യൂനപക്ഷ അവകാശങ്ങള്‍ യാതൊരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല.

വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗത്തു ക്രൈസ്തവ സമൂഹം നല്‍കുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഭോക്താക്കള്‍ പൊതുസമൂഹമൊന്നാകെയാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ െ്രെകസ്തവ ന്യൂനപക്ഷങ്ങള്‍ക്കു ജനസംഖ്യാനുപാതികമായ പങ്കാളിത്തമുണ്ടാകണം. കുട്ടികളും സ്ത്രീകളും കര്‍ഷകരുമുള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ ക്ഷേമത്തിന് ഉതകുന്ന പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയത്തിനതീതമായി െ്രെകസ്തവ സമൂഹം പിന്തുണയ്ക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


Related Articles »