News - 2024

സ്വവര്‍ഗ്ഗനുരാഗികളുടെ പരിപാടിയെ കത്തോലിക്കര്‍ പിന്തുണക്കരുത്: അമേരിക്കന്‍ ബിഷപ്പിന്റെ ട്വീറ്റ്

സ്വന്തം ലേഖകന്‍ 05-06-2019 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: ജൂണ്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുവാനിരിക്കുന്ന (എല്‍.ജി.ബി.ടി) ‘പ്രൈഡ് മന്ത് പരിപാടി’കളെ കത്തോലിക്കര്‍ പിന്തുണക്കേണ്ട ആവശ്യമില്ലെന്നു അമേരിക്കയിലെ പ്രോവിഡന്‍സ് രൂപത അധ്യക്ഷന്‍ ബിഷപ്പ് തോമസ്‌ ടോബിന്റെ ട്വീറ്റ്. ബിഷപ്പിന്റെ ട്വീറ്റ് നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗരതിയെ പിന്തുണക്കുന്ന എല്‍‌ജി‌ബി‌ടി പ്രൈഡ് മന്ത് പരിപാടികളില്‍ കത്തോലിക്കര്‍ പങ്കെടുക്കുകയോ, പിന്തുണക്കുകയോ ചെയ്യുന്നത് കത്തോലിക്കാ വിശ്വാസത്തിനും ധാര്‍മ്മികതക്കും നിരക്കാത്തതാണെന്നും, അത്തരം പരിപാടികള്‍ പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ചിടത്തോളം ദോഷകരമാണെന്നുമാണ് ബിഷപ്പ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.



ഇതിനോടകം തന്നെ ട്വീറ്റിന് തൊണ്ണൂറായിരത്തോളം പ്രതികരണങ്ങളും, മുപ്പതിനായിരം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഏഴായിരം പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ടെക്സാസിലെ ടൈലര്‍ രൂപത മെത്രാന്‍ ജോസഫ് സ്ട്രിക്ക്ലാന്‍ഡ് ടോബിന്‍ മെത്രാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.



വിശ്വാസപരമായ ഒരു സത്യം പറയുക മാത്രമാണ് മെത്രാന്‍ ടോബിന്‍ ചെയ്തതെന്നാണ് സ്ട്രിക്ക്ലാന്‍ഡ് മെത്രാന്റെ ട്വീറ്റില്‍ കുറിച്ചു. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെ സഹാനുഭൂതിയോടു കൂടിയാണ് സഭ നോക്കികാണുന്നതെങ്കിലും സ്വവര്‍ഗ്ഗരതി മാരകമായ തെറ്റ് തന്നെയാണെന്നും, ഒരു സാഹചര്യത്തിലും അത്തരം പ്രവര്‍ത്തി അംഗീകരിക്കുവാന്‍ കഴിയില്ലെന്നുമാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?


Related Articles »