India - 2025

വടവാതൂര്‍ സെമിനാരിയില്‍ യൂത്ത് ഫ്രണ്ട്‌സിന്റെ ഉദ്ഘാടനം

സ്വന്തം ലേഖകന്‍ 16-06-2019 - Sunday

വടവാതൂര്‍: സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ യൂത്ത് ഫ്രണ്ട്‌സിന്റെ പ്രവര്‍ത്തനോദ്ഘാടനം എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍ നിര്‍വഹിച്ചു. പ്രാര്‍ത്ഥനയെ മുറുകെപ്പിടിച്ചു പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന പുരോഹിതരെയാണ് യുവജനങ്ങള്‍ക്കു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സെമിനാരി റെക്ടര്‍ ഫാ. ജോയി ഐനിയാടന്‍, യൂത്ത് ഫ്രണ്ട്‌സ് ഡയറക്ടര്‍ ഫാ. സിറിയക് വലിയകുന്നുംപുറത്ത്, ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ. ആന്റോ ചേരാംതുരുത്തി, യുവജന പ്രതിനിധി അമല ട്രീസ് ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »