News - 2024

എമിരറ്റസ് ബെനഡിക്ട് പാപ്പക്ക് സ്‌ട്രോക്ക്: പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 18-06-2019 - Tuesday

വത്തിക്കാന്‍ സിറ്റി: വിശ്രമം ജീവിതം നയിക്കുന്ന എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പക്ക് മസ്തിഷ്കാഘാതം ഉണ്ടായെന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിന്റെ വക്താവ് അലക്സാണ്ട്ര ജിസോട്ടിയാണ് സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ തള്ളിക്കളഞ്ഞത്. ഇതേ വാർത്ത മാർപാപ്പയുടെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വിനും നിഷേധിച്ചിട്ടുണ്ട്.

പാപ്പയുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിൽ കുറവുണ്ടായതായും സ്ട്രോക്ക് സംഭവിച്ചുവെന്നും സൂചിപ്പിച്ച് തിങ്കളാഴ്ച രാത്രി മുതല്‍ പ്രചരണമുണ്ടായിരിന്നു. ഇതാണ് വത്തിക്കാന്‍ നിഷേധിച്ചിരിക്കുന്നത്. 2013ൽ മാര്‍പാപ്പ പദവിയിൽനിന്ന് ഒഴിഞ്ഞതിനു ശേഷം വത്തിക്കാന്‍ ഗാര്‍ഡനിലെ മെറ്റര്‍ എക്ലേസിയയില്‍ വിശ്രമ ജീവിതം തുടരുകയാണ് ബെനഡിക്റ്റ് പാപ്പ. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബെനഡിക്ട് പാപ്പയുടെ ജന്മദിനത്തിന്റെ തലേന്നു ഫ്രാന്‍സിസ് പാപ്പ ആശംസ അറിയിക്കാന്‍ ആശ്രമത്തിലെത്തിയിരിന്നു.


Related Articles »