News - 2024

14 സ്പാനിഷ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

സ്വന്തം ലേഖകന്‍ 22-06-2019 - Saturday

മാഡ്രിഡ്: സ്പെയിനില്‍ രക്തസാക്ഷിത്വം വരിച്ച അമലോത്ഭവത്തിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനീസമൂഹാംഗമായ മരിയ കാര്‍മെന്‍ ലബാക അന്തീയയെയും 13 സഹസന്യാസിനികളെയും ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തൂം. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ചാണ് പ്രഖ്യാപനം നടക്കുക.

മാര്‍പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചു തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സ്പെയിനിലെ ആഭ്യന്തരകലാപകാലത്ത് രക്തസാക്ഷിത്വം വരിച്ചവരെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഇവരില്‍ 10 പേര്‍ 1936 നവംബര്‍ 8ന് മാഡ്രിഡിന്‍റെ പരിസരപ്രദേശത്തുവെച്ചാണ് കൊല്ലപ്പെട്ടത്.


Related Articles »