News - 2024

വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസിനു കൈമാറിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 03-07-2019 - Wednesday

കത്തോലിക്കാ സഭയുടെ ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസിനു കൈമാറിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ. കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസ് ബർത്തലോമിയുടെ പ്രതിനിധികളുടെ വത്തിക്കാൻ സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ നേരിട്ടു മുൻകൈയെടുത്താണ് വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം അവർക്ക് കൈമാറിയത്.

മാർപാപ്പയുടെ ചാപ്പലിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് അദ്ദേഹം കോൺസ്റ്റാൻറ്റിനോപ്പിൾ പാത്രിയാർക്കീസിന്റെ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയ ആർച്ച് ബിഷപ്പ് ജോബിനാണ് കൈമാറിയത്. മറ്റ് പ്രതിനിധികളും അദ്ദേഹത്തോടൊപ്പം തിരുശേഷിപ്പ് ഏറ്റുവാങ്ങാൻ സന്നിഹിതരായിരുന്നു. ജൂൺ മുപ്പതാം തീയതി ഞായറാഴ്ചയാണ് തിരുശേഷിപ്പ് ഓർത്തഡോക്സ് സഭ ഔദ്യോഗികമായി തുർക്കിയിലെ ഫെറികീയോയി നഗരത്തിലെ ദേവാലയത്തിൽവച്ച് ഏറ്റുവാങ്ങിയത്. അന്ന് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയത് എക്യുമെനിക്കൽ പാത്രിയാർക്കീസായ ബർത്തലോമിയയായിരുന്നു.


Related Articles »