News - 2025

പാക്കിസ്ഥാനി ക്രൈസ്തവരുടെ ഭൂമി മുസ്ലീം ഭൂമാഫിയ കയ്യടക്കിയിട്ട് 30 വര്‍ഷം

സ്വന്തം ലേഖകന്‍ 19-07-2019 - Friday

ഗോജ്രാ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോജ്രാ പട്ടണത്തിനു സമീപമുള്ള ദോസ്ത്പൂര്‍ ഗ്രാമത്തിലെ ക്രൈസ്തവരുടെ ഭൂമി മുസ്ലിം ഭൂമാഫിയ കയ്യടക്കിയിട്ട് മുപ്പതുവര്‍ഷം. നിസ്സഹായരായ 24 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തങ്ങളുടെ സ്വന്തം ഭൂമി കയ്യടക്കിയ ഭൂമാഫിയക്കെതിരെ നീതിക്ക് വേണ്ടി പോരാടുന്നത്. 1987-ല്‍ പഞ്ചാബ് സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 7 മാര്‍ലാസ് (175 ചതുരശ്ര മീറ്റര്‍) ഭൂമി വീതം നിയമപരമായി പതിച്ചു നല്‍കിയ ഭൂമി മുസ്ലീം ഭൂമാഫിയ അനധികൃതമായി കയ്യടക്കുകയായിരിന്നു.

ഭൂമി പതിച്ചു നല്‍കി മൂന്നു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ നടപടിക്കെതിരെ മുസ്ലീങ്ങള്‍ കോടതിയെ സമീപിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈസ്തവര്‍ക്ക് അനുകൂലമായി കോടതിവിധിയുണ്ടായെങ്കിലും വിധിക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കയ്യേറ്റം നടത്തിയവര്‍ ഇപ്പോഴും ഭൂമി വിട്ടുനല്‍കാതെ കയ്യടക്കിവെച്ചിരിക്കുകയാണ്. ഇതിനുപുറമേ, മതവുമായി ബന്ധപ്പെടുത്തിയാല്‍ ഭൂമി വിട്ടുകൊടുക്കേണ്ടി വരില്ല എന്ന ലക്ഷ്യത്തോടെ ഏതാനും ഭാഗം ഭൂമി മുസ്ലീം പള്ളിക്കായി വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വര്‍ഗ്ഗീയതയുയര്‍ത്തി ഭൂമി വിട്ടുകൊടുക്കുവാതിരിക്കുവാനുള്ള ശ്രമങ്ങളും ഭൂമാഫിയ പയറ്റുന്നുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മേഹക് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ്‌ ഷാഹിദ് എന്ന ഇസ്ലാം മതസ്ഥന്‍ അപമാനിച്ചു. ഇതിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന്‍ രോഷാകുലരായ മുസ്ലീങ്ങള്‍ രണ്ടു വീടുകള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതൊരു വര്‍ഗ്ഗീയ വര്‍ഗ്ഗീയ കലാപമാക്കി മാറ്റുവാതിരിക്കാന്‍ ക്രിസ്ത്യാനികള്‍ ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കും എന്നതായിരുന്നു ഈ അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ദുരുദ്ദേശം. എന്നാല്‍ ഭൂമി വിട്ടുകൊടുക്കുവാന്‍ ക്രിസ്ത്യാനികള്‍ തയ്യാറല്ല എന്നാണ് സൂചന.

ഭൂമി ക്രിസ്ത്യാനികളുടേതാണെന്ന് കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ മുന്‍നിറുത്തി മുസ്ലീങ്ങള്‍ ഈ ഭൂമി വിട്ടുകൊടുക്കാത്തതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ യാസിര്‍ താലിബ് പറയുന്നത്. ഒരു മാര്‍ലാക്ക് 80,000 പാകിസ്ഥാനി റുപീ (US$ 500) ആണ് ആ ഭൂമിയുടെ ഇപ്പോഴത്തെ വില. ഇതായിരിക്കണം ഭൂമി വിട്ടുകൊടുക്കുന്നതില്‍ നിന്നും മുസ്ലീങ്ങളെ പിന്തിരിപ്പിക്കുന്ന ഘടകം. ഈ ഭൂമിയുടെ മേല്‍ നീതിനടപ്പാക്കേണ്ട ഉത്തരവാദിത്വം ഗോജ്രായിലെ അസിസ്റ്റന്റ് കമ്മീഷണറുടേതാണ്. കഴിഞ്ഞയാഴ്ച പഞ്ചാബ് മതന്യൂനവകുപ്പ് മന്ത്രി ഇജാസ് അലാം അസിസ്റ്റന്റ് കമ്മീഷണറെക്കണ്ട് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരിന്നു.


Related Articles »