News - 2024

'തെരുവിലെ വചനപ്രഘോഷകന്' ഒടുവില്‍ നഷ്ട്ടപരിഹാരവുമായി സ്‌കോട്ട്‌ലന്റ് യാര്‍ഡ്‌

സ്വന്തം ലേഖകന്‍ 29-07-2019 - Monday

ലണ്ടന്‍: ലണ്ടനിലെ വഴിയോരത്ത് ദൈവ വചനം പ്രഘോഷിച്ചതിന്റെ പേരില്‍ അറസ്റ്റ് വരിച്ച ആഫ്രിക്കന്‍ വംശജനായ സുവിശേഷ പ്രഘോഷകന് നഷ്ട്ട പരിഹാരവുമായി സ്‌കോട്ട്‌ലന്റ് യാര്‍ഡ്‌. തെറ്റായ അറസ്റ്റിനും, അറസ്റ്റ് മൂലമുണ്ടായ അപമാനത്തിനും, അതുവഴിയുണ്ടായ മാനഹാനിക്കുമുള്ള നഷ്ട്ട പരിഹാരമായി 2500 പൗണ്ടാണ് ($ 3,100) പോലീസ് അധികൃതര്‍ കൈമാറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലണ്ടനിലെ സൗത്ത്ഗേറ്റ് ട്യൂബ് സ്റ്റേഷന് പുറത്ത് ദൈവവചനം പ്രഘോഷിച്ചുകൊണ്ടിരിക്കെയാണ് അറുപത്തിനാലുകാരനായ ഒലുവോലെ ഇലെസ്നാമി എന്ന സുവിശേഷ പ്രവര്‍ത്തകനെ ലണ്ടന്‍ മെട്രോപ്പൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ കയ്യിലെ ബൈബിള്‍ പിടിച്ച് വാങ്ങി വിലങ്ങുവെക്കുമ്പോള്‍ “എന്റെ ബൈബിള്‍ എടുക്കരുത്. ആളുകള്‍ക്ക് ദൈവവചനം പറഞ്ഞുകൊടുക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്ന്‍ അദ്ദേഹം ഉറക്കെ പറയുന്നുണ്ടായിരിന്നു. ഈ ദൃശ്യങ്ങള്‍ വൈറലാകുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരിന്നു. ഏതാണ്ട് മുപ്പതുലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.

"എന്റെ ബൈബിള്‍ എടുക്കരുത്": ലണ്ടനിലെ ആഫ്രിക്കൻ വംശജന്റെ സുവിശേഷവത്കരണം വൈറല്‍

News - 2019 സ്വന്തം ലേഖകന്‍ ലണ്ടന്‍: പോലീസ് അറസ്റ്റിനെ ഭേദിച്ച് ലണ്ടനിലെ വഴിയോരത്ത് ക്രിസ്തുവിന്റെ വചനം സധൈര്യം പ്രഘോഷിച്ച ആഫ്രിക്കന്‍ വംശജന്റെ സുവിശേഷവത്കരണ വീഡിയോ വൈറല്‍. തെരുവില്‍ സുവിശേഷം പ്രഘോഷിച്ച ആഫ്രിക്കൻ വംശജനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം സധൈര്യം നിലനില്‍ക്കുകയായിരിന്നു. അറസ്റ്റ് ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ ബൈബിൾ പോലീസ് പിടിച്ചു വാങ്ങുന്നതും വീഡിയോയിൽ കാണാം. ആ സമയത്ത് "എന്റെ ബൈബിള്‍ എടുക്കരുത്" എന്നു അദ്ദേഹം ഉച്ചത്തില്‍ പറയുന്നുണ്ടായിരിന്നു.



സമാധാനത്തിന് ഭംഗം വരുത്തിക്കൊണ്ട് വിദ്വേഷപരമായി പ്രസംഗിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഒലു ദൈവവചനം പ്രഘോഷിക്കവേ അതുവഴി പോയ ഒരാള്‍ അദ്ദേഹം ഇസ്ലാമിന് എതിരായി സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഫോണില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു.

തുടര്‍ന്ന്‍ ഒലുവിനെ അറസ്റ്റ് ചെയ്ത പോലീസ് അദ്ദേഹത്തെ 5 മൈല്‍ അകലെ ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് സോണിലെ റോത്താം പാര്‍ക്കില്‍ ഇറക്കിവിട്ടു. യാത്രചിലവിനുള്ള തുക പോലും കയ്യിലില്ലാതിരുന്ന ഒലുവിന് ഹൈബാര്‍നെറ്റിലേക്ക് തിരികെ വരുവാനുള്ള ബസ് കൂലി ആരോ സംഭാവനയായി നല്‍കുകയായിരുന്നു. എന്നാല്‍ ഒലുവിന്റെ അറസ്റ്റിന് ശേഷം തെരുവ് സുവിശേഷ പ്രഘോഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന അപേക്ഷയുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ 'ക്രിസ്റ്റ്യന്‍ കണ്‍സേണ്‍' ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സമീപിച്ചു.

ഏതാണ്ട് നാല്‍പ്പത്തിനായിരത്തിനടുത്ത് ആളുകളാണ് ഈ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. യുകെയിലെ തെരുവ് പ്രഘോഷണങ്ങള്‍ക്ക് നീണ്ടകാലത്തെ ചരിത്രമുണ്ടെന്നും യേശു ക്രിസ്തുവിന്റെ സ്നേഹത്തോട് പ്രതികരിക്കുവാന്‍ എല്ലാവര്‍ക്കും കിട്ടുന്ന ഒരു പൊതുവായ അവസരമാണ് തെരുവ് പ്രഘോഷണമെന്നും ക്രിസ്റ്റ്യന്‍ കണ്‍സേണിന്റെ സ്ഥാപകനും, ചീഫ് എക്സിക്യുട്ടീവുമായ ആന്‍ഡ്രീ വില്ല്യംസ് പ്രതികരിച്ചു. മുസ്ലീങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ദൈവം സ്നേഹിക്കുന്നുണ്ടെന്നു താന്‍ വിശ്വസിക്കുന്നതെന്നും എങ്കിലും തനിക്കവരോട് യോജിപ്പില്ല എന്ന്‍ പറയുവാനുള്ള അവകാശം തനിക്കുണ്ടെന്നും എല്ലാത്തിനും പുറമേ നമ്മള്‍ ജീവിക്കുന്നത് ഒരു ക്രിസ്ത്യന്‍ രാജ്യത്താണല്ലോ” എന്നുമായിരിന്നു ഒലുവിന്റെ പ്രതികരണം.


Related Articles »