Seasonal Reflections - 2024

ഇടവക നേഴ്സ്: പുതിയ പദ്ധതിയുമായി ഇറ്റാലിയൻ മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 31-07-2019 - Wednesday

'ഒരു നേഴ്സ് ഇടവകയിൽ' എന്ന പദ്ധതിയുമായി ആരോഗ്യ സംരക്ഷണത്തിനായുള്ള അജപാലക വിഭാഗത്തിന്‍റെ ഇറ്റാലിയന്‍ കാര്യാലയം. ഇതു സംബന്ധിച്ചു ജൂലൈ 29ന് പ്രാദേശിക ആരോഗ്യസംഘടനയും (ASL ) ഇറ്റാലിയൻ മെത്രാൻ സമിതിയും ചേർന്ന് കരാറില്‍ ഒപ്പുവച്ചു. ദേശീയ ആരോഗ്യ സേവനത്തിനു സഹായകമാകത്തക്കരീതിയിൽ ഇടവക ജനങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.

ആരോഗ്യ അജപാലന സമിതിയുടെ പ്രതിനിധിയുമായി ഇടവക നേഴ്സിന്റെ കൂടിക്കാഴ്ചയും ചര്‍ച്ചകളും ഇതിന് സഹായകമാകും. പദ്ധതിയുടെ പരീക്ഷണം പിയ്യാമോൻതെ, ലാസിയോ ബസിലിക്കാത്ത് എന്നീ സ്ഥലങ്ങളിലാണ് ആദ്യം നടക്കുക. അധികം വൈകാതെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.


Related Articles »