India - 2025
സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ ബോഡി യോഗം
സ്വന്തം ലേഖകന്‍ 02-08-2019 - Friday
കൊച്ചി: അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ ബോഡി യോഗം തലശേരി സന്ദേശഭവനില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ആത്മീയതയുടെ പരിശീലന കളരി കുടുംബമാണെന്നും അവിടെനിന്നു ലഭിക്കുന്ന സ്വഭാവ രൂപീകരണം സംസ്‌കാരസന്പന്നമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ല സമൂഹനിര്‍മിതിയില്‍ അമ്മമാരുടെ പ്രവര്‍ത്തനം ഉല്‍കൃഷ്ടമായിരിക്കണമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
തലശേരി അതിരൂപത മാതൃവേദിയുടെ ആതിഥേയത്വത്തില്‍ നടന്ന യോഗത്തില്‍ അന്തര്‍ദേശീയ പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. സുശിക്ഷിത മാതൃത്വം സുരക്ഷിത തലമുറയ്ക്ക് എന്ന വിഷയത്തില്‍ ക്ലാസുകള്‍ നടന്നു. റവ.ഡോ. ഫിലിപ് കവിയില്‍, ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ, ജോസഫ് കാര്യാങ്കല്‍, സിസ്റ്റര്‍ സാലി പോള്‍, റോസിലി പോള്‍ തട്ടില്‍, ആന്‍സി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.
