India - 2025

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു പോസ്റ്റ്മെട്രിക്, എം‌സി‌എം സ്കോളര്‍ഷിപ്പ്

06-08-2019 - Tuesday

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രഫഷണല്‍, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ 2019-20 അധ്യയന വര്‍ഷത്തേക്കു മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി സമര്‍പ്പിക്കാം. പുതുതായി സ്കോളര്‍ഷിപ്പിന്(ഫ്രഷ്)ഓണ്‍ലൈനായി അപേക്ഷിക്കാനും പുതുക്കാനും(റിന്യൂവല്‍) അപേക്ഷ ഒക്ടോബര്‍ 31 വരെ നല്‍കാം. അപേക്ഷകര്‍ വിജ്ഞാപന പ്രകാരമുള്ള മുസ്ലിം, കൃസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന എന്നീ ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവരായിരിക്കണം.

ഇന്ത്യയില്‍തന്നെയുള്ള സ്വകാര്യ/സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ യൂണിവേഴ്സിറ്റികളിലോ/ സ്ഥാപനങ്ങളിലോ/കോളജുകളിലോ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ പഠിക്കുന്ന കോഴ്സിന് ചുരുങ്ങിയത് ഒരു വര്‍ഷം അധ്യയന കാലയളവ് ഉണ്ടായിരിക്കണം. മുന്‍ വാര്‍ഷിക ബോര്‍ഡ്/ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അപേക്ഷകര്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (www.scholarships.gov.in) വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

www.minorityaffairs.gov.in എന്ന വെബ്സൈറ്റിലും ലിങ്ക് ലഭ്യമാണ്. അപേക്ഷിക്കാന്‍ വിശദമായ നിര്‍ദേശങ്ങളും എൃലൂൗലിഹ്യേ Frequently Asked Questions(FAQs) ഉം നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഹോം പേജില്‍ ലഭ്യമാണ്. സ്കോളര്‍ഷിപ് തുക തടസമില്ലാതെ ലഭിക്കാനായി അപേക്ഷകര്‍ സ്വന്തം പേരിലുള്ള സജീവമായ ബാങ്ക് അക്കൗണ്ട് തന്നെ അപേക്ഷാ സമയത്ത് നല്‍കണം.

എം‌സി‌എം സ്കോളര്‍ഷിപ്പ് ‍

കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യന്‍/ സിഖ്/ ബുദ്ധ/ പാര്‍സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2019- 20 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത, തൊട്ട് മുന്‍വര്‍ഷത്തെ ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എംഫില്‍/ പിഎച്ച്ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ ഐടിസികളില്‍ തക, തകക തലത്തിലുള്ള ടെക്നിക്കല്‍/ വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ മെരിറ്റ്കംമീന്‍സ് സ്കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്സിന്റെ മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www.scholarsh ips.gov.in ലൂ​​​ടെ ഒ​​​ക്‌​​​ടോ​​​ബ​​​ർ 31ന് ​​​മു​​​മ്പ് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

➤സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in.

➤ഫോ​​​ൺ: 9446096580, 9446780308, 0471-2306580.

➤ഇ-​​​മെ​​​യി​​​ൽ: postmatricscholarship@gmail.com.


Related Articles »