India - 2025

മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം ആരംഭിച്ചു: പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 07-08-2019 - Wednesday

കൊച്ചി: കേരള കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച ധ്യാനം ഒന്‍പത് വരെയാണ് തുടരുക. അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി പ്രിന്‍സ് പണേങ്ങാടനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തെ തുടര്‍ന്നു കേരളസഭയിലെ കാലികമായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. സഭ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടാനും സുവിശേഷവത്ക്കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുവാനും കേരളത്തിന് അകത്തും പുറത്തുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെടുന്നുണ്ട്.


Related Articles »