India - 2025
സീറോ മലബാര്‍ സിനഡ് തുടരുന്നു
21-08-2019 - Wednesday
കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടരുന്നു. സിനഡിന്റെ രണ്ടാം ദിവസത്തെ ദിവ്യബലിക്കു തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നേതൃത്വം നല്‍കി. എറണാകുളം - അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനഡ് പ്രാര്‍ത്ഥനാപൂര്‍വം ചര്‍ച്ച ചെയ്യുകയാണ്. പ്രശ്‌നപരിഹാരത്തിനുള്ള വിവിധ സാധ്യതകള്‍ സിനഡില്‍ വിലയിരുത്തപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നു മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നു സഭയുടെ മീഡിയാ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. സമര ഭീഷണികളോ ബാഹ്യസമ്മര്‍ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ പാടില്ലെന്നു സിനഡ് ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. ദൈവഹിത പ്രകാരം തീരുമാനങ്ങളെടുക്കുവാന്‍ വിശ്വാസികള്‍ തുടര്‍ന്നും സഹകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.
