India - 2025
ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ വിവേചനം: പഠനശിബിരം 31ന് ചങ്ങനാശ്ശേരിയില്‍
28-08-2019 - Wednesday
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ക്രൈസ്തവ പിന്നേക്കാവസ്ഥ, ന്യൂനപക്ഷ പദ്ധതികളിലെ വിവേചനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പഠനശിബിരം ക്രമീകരിച്ചിരിക്കുന്നു. ഓഗസ്റ്റ് 31-ാം തീയതി രാവിലെ 9.30ന് അതിരൂപതാ കേന്ദ്രത്തില്‍ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ക്ലാസ് നയിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതു ചര്‍ച്ചയില്‍ ഫാ. ജെയിംസ് കൊക്കാവയലില്‍ മോഡറേറ്ററായിരിക്കും. വര്‍ഗ്ഗീസ് ആന്റണി, റോയി കൊട്ടാരച്ചിറ, അമല്‍ സിറിയക് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും. ആന്റണി തോമസ് മലയില്‍ പ്രബന്ധം അവതരിപ്പിക്കും. പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടികള്‍ക്ക് അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കും.