India - 2025

കുറവിലങ്ങാട് ഒരുങ്ങി: മരിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍ 25-08-2019 - Sunday

കുറവിലങ്ങാട്: പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന നാലാമത് കുറവിലങ്ങാട് കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷനായി നടത്തിയ വചന വിരുന്ന് ഇക്കുറി മരിയന്‍ കണ്‍വെന്‍ഷനായാണ് ഒരുക്കിയിട്ടുള്ളത്. കണ്‍വെന്‍ഷന്‍ വിജയത്തിനായി ഇന്നലെ ജപമാല പ്രദക്ഷിണം നടന്നു. വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനക്കും നോവേനക്കും ശേഷമാണ് ജപമാല പ്രദക്ഷിണം കണ്‍വെന്‍ഷന്‍ പന്തലിലൂടെ നടന്നത്. ഇന്ന്‍ 3.30നു ജപമാല, തുടര്‍ന്നു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു യാക്കോബായ സഭാ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. എല്ലാദിവസവും വൈകുന്നേരം 3.30ന് ജപമാലയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. നാലിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വചന വിരുന്ന്. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ കുന്പസാരത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളതായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു വെണ്ണായപ്പിള്ളിയും അറിയിച്ചു. ആറായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലാണ് ദേവമാതാ കോളജ് മൈതാനത്ത് ഒരുക്കിയിട്ടുള്ളത്‌.

More Archives >>

Page 1 of 265