India - 2025
ഫാ. ജോണ്‍ അരീക്കല്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി
25-08-2019 - Sunday
കൊച്ചി: തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാംഗം ഫാ. ജോണ്‍ അരീക്കല്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായി. കൊട്ടാരക്കര വിലങ്ങര ഇടവകാംഗമായ ഇദ്ദേഹം ക്രൈസ്തവ കാഹളം, മലങ്കര ബാലന്‍, ലിറ്റില്‍ വേ എന്നീ മാസികകളുടെ എഡിറ്ററായും കെസിബിസി ദളിത് കമ്മീഷന്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.