India - 2025

'ജെറുസലേമിലേക്കു നേരിട്ട് വിമാന സര്‍വീസ്': നിവേദനം നല്‍കി

സ്വന്തം ലേഖകന്‍ 27-08-2019 - Tuesday

നെടുമ്പാശേരി: ആഗോള ക്രൈസ്തവരുടെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളിലൊന്നായ ജെറുസലേമിലേക്കു കൊച്ചിയില്‍നിന്നു നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം. രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചു നടപടിയെടുക്കണമെന്ന് ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ അഖിലേന്ത്യ കമ്മിറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഏവിയേഷന്‍ മന്ത്രിക്കും പ്രവാസികാര്യ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.


Related Articles »