News - 2024

നിരോധനം നീക്കി: വിമുക്ത സൈനികരുടെ ആശുപത്രികളില്‍ ബൈബിൾ പ്രദർശിപ്പിക്കാം

സ്വന്തം ലേഖകന്‍ 29-08-2019 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: നാളുകളായി വിമുക്ത സൈനികരുടെ ആശുപത്രികളിൽ ബൈബിൾ പ്രദർശിപ്പിക്കുന്നതിലുണ്ടായിരുന്ന നിരോധനം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കി. വിമുക്ത സൈനികരുടെ വകുപ്പിന്റെ മുൻപത്തെ നയപ്രകാരമായിരുന്നു ബൈബിളിന് ചാപ്പലുകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. വിവിധ വിമുക്ത സൈനിക ആശുപത്രികളിൽ ക്രിസ്തുമസ് കരോളും, ക്രിസ്തുമസ് ട്രീയും നിരോധിക്കുന്നു എന്ന ആക്ഷേപം സജീവമായിരിന്നു. മതേതര നിലപാട് വേണമെന്ന വ്യാഖ്യാനത്തോടെയായിരിന്നു നീക്കം ചെയ്യല്‍. ഇതിന് പിന്നാലെയാണ് വിമുക്ത സൈനികരുടെ വകുപ്പ് തങ്ങളുടെ നയം തിരുത്തിയത്.

നിലവില്‍ ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ വിമുക്ത സൈനിക ആശുപത്രികളിൽ വിശ്വാസപരമായ പുസ്തകങ്ങളും, ചിഹ്നങ്ങളും മറ്റും അനുവദിക്കുന്നുണ്ടെന്ന് ഡെയിലി സിഗ്നൽ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നത്. മതപരമായ ചിഹ്നങ്ങളെയും മറ്റും സംബന്ധിച്ച് തങ്ങളുടെ വകുപ്പിന്റെ നയത്തിൽ വ്യക്തത വരുത്താനാണ് പ്രസ്തുത നടപടി സ്വീകരിച്ചതെന്ന് വിമുക്ത സൈനികരുടെ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ വകുപ്പിന്റെ പുതിയ നയങ്ങൾക്കെതിരെ നിരീശ്വരവാദ പ്രസ്ഥാനങ്ങൾ രംഗത്തുവന്നിട്ടുണ്ട്.


Related Articles »