News - 2025

വൈകിയതിന് വിശ്വാസികളോട് ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 02-09-2019 - Monday

വത്തിക്കാന്‍ സിറ്റി: സാങ്കേതിക തകരാറിനെ തുടര്‍ന്നു ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായപ്പോള്‍ ഫ്രാന്‍സിസ് പാപ്പ ലിഫ്റ്റില്‍ തങ്ങേണ്ടിവന്നത് ഇരുപത്തിയഞ്ചോളം മിനിറ്റ്. പ്രതിവാര പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും മാര്‍പാപ്പ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ മട്ടുപ്പാവില്‍ എത്തുന്നതിനായി തയാറെടുത്തപ്പോഴാണ് വൈദ്യുതി തകരാര്‍ മൂലം ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്നു അഗ്‌നിശമന സേനാംഗങ്ങള്‍ നേരിട്ടെത്തി പാപ്പയെ സുരക്ഷിതനായി പുറത്തെത്തിക്കുകയായിരിന്നു.

എന്നാല്‍ തന്റെ പ്രസംഗത്തില്‍ പതിവിലും വൈകിയതിന് പിന്നിലെ കാരണം പാപ്പ വിവരിച്ചു. താമസിച്ചതിന് പാപ്പ വിശ്വാസികളോട് ക്ഷമ ചോദിച്ചെന്നതും ശ്രദ്ധേയമായി. വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇരുപത്തിയഞ്ചു മിനിറ്റ് ലിഫിറ്റിലായിരിന്നുവെന്നും അഗ്‌നിശമന സേനാംഗങ്ങളാണ് പുറത്തെത്തിച്ചതെന്നും പാപ്പ പറഞ്ഞു. ഇതിനിടെ പാപ്പ വൈകിയതിനെ ഏതാനും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ചിരിന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു പാപ്പ വൈകുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ ചാനലില്‍ സ്ക്രോള്‍ ചെയ്തത്.

More Archives >>

Page 1 of 486